Thursday, December 1, 2016

മാർഗ്ഗത്തിലെ ആനത്തൊട്ടാവാടിയും കൊങ്ങിണിയും

 രണ്ടു ചെടികളെ പരിചയപ്പെടാം.
1. ആനത്തൊട്ടാവാടി ( Mimosa gigantica)
2. കൊങ്ങിണി ( Lantana camera)
ഇവ രണ്ടും കേരളത്തിന്റെ ജൈവവൈവിധ്യത്തിന് വലിയ ഭീഷണി ആയ അധിനിവേശ സസ്യങ്ങള്‍ (Invasive Species) ആണ്. ഇതില്‍ റബ്ബര്‍ തോട്ടങ്ങളില്‍ മണ്ണിന്റെ നൈട്രജെന്‍ അംശം കൂട്ടാന്‍ അവതരിപ്പിച്ചതാണ് ആനത്തൊട്ടാവാടി. അത് പോലെ ഒരു അലങ്കാര സസ്യം എന്ന നിലയ്ക്ക് അവതരിപ്പിച്ചതാണ് കൊങ്ങിണി . പക്ഷേ അവ പെരുകി സ്വാഭാവിക സസ്യങ്ങളുടെ സ്ഥാനം അപഹരിച്ചു. ഫലമോ, പരിസ്ഥിതി തന്നെ മാറി. ജൈവ വൈവിധ്യത്തിന് കോട്ടം തട്ടി.
"എന്തിനാണ് സുറിയാനി ആധ്യാത്മികത?"
“സ്വര്ഗ്ഗിത്തില്‍” സുറിയാനിയും ലത്തീനും ഭേദമുണ്ടോ? ചര്ച്ചകകളില്‍ കേള്ക്കാറുള്ളതാണ. പറയുന്നതില്‍ ന്യായം ഉണ്ട്. ഞാനും ആലോചിക്കാതിരുന്നിട്ടില്ല.
ആധ്യാത്മികതയ്ക്ക് അതിരുകള്‍ ഇല്ല. അഥവാ അതിര് ഇല്ലാത്ത എന്താണോ അതാണ്‌ ആധ്യാത്മികത അല്ലെങ്കില്‍ ആത്മീയത. അതിനു ലത്തീന്‍ എന്നോ സുറിയാനി എന്നോ ആര്ഷ വൈദികത എന്നോ ബൌദ്ധമാര്ഗ്ഗം എന്നോ ഒന്നും ഇല്ല.
പിന്നെ എന്തിനാണ് പല മാര്ഗ്ഗങ്ങള്‍?
നാം പലപ്പോഴും വളരെ ചുരുക്കപ്പെടുന്നു. അധ്യാത്മികതയിലും ഒരു തരം സ്വാര്ഥ്ത. “എനിക്ക് സ്വര്ഗ്ഗം കിട്ടാന്‍ “ എന്നുള്ള രീതിയിലാണ് നമ്മുടെ ആത്മീയത. എന്നാല്‍ ലോകത്തിന്റെ നന്മയ്ക്കോ ആത്മീയ വികസനത്തിനോ വരും തലമുറകള്ക്ക് കൈ മാറുന്നതിനോ നാം ബദ്ധശ്രദ്ധരല്ല.
ദൈവം മതിലുകള്‍ സൃഷ്ടിച്ചു അതിനുള്ളില്‍ മനുഷ്യനെ തളയ്ക്കുന്നവന്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മതിലുകള്‍ ദൈവികമല്ല എന്നതിന്റെ തെളിവുകളാണ് ഇന്ന് മതത്തിന്റെ പേരില്‍ നടമാടുന്ന അസ്വസ്ഥതകള്‍. പക്ഷേ ഒരു “മാര്ഗ്ഗെത്തില്‍ “ ദൈവം നമ്മെ അയച്ചതു എന്തിനാവും?
വളരെ സ്ഥലമുള്ള വളരെ അംഗങ്ങളുള്ള ഒരു തറവാട് സങ്കല്പ്പി ക്കുക. അവിടുത്തെ കാരണവര്‍ സ്ഥലം മക്കള്ക്കാ യി വീതം വെക്കുന്നു. ഓരോ ഭാഗത്തിന്റെ സവിശേഷതകള്‍ കണക്കാക്കി പ്രത്യേകം വിത്തുകളും കൃഷി ഉപകരണങ്ങളും കൊടുക്കുന്നു. അങ്ങനെ പല വിളകളുടെ ഫലം ലഭിക്കുന്നതോട് കൂടി തറവാട് സുഭിക്ഷം ആകുന്നു. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു.
നെല്ലിനു നെല്ല്... പച്ചക്കറിക്ക് പച്ചക്കറി.. പഴങ്ങള്ക്ക്ോ പഴങ്ങള്‍.. എവിടെ അധ്വാനിച്ചു വന്നാലും മൂന്നു നേരം തറവാട്ടില്‍ നിന്ന് വയറു നിറയെ ഭക്ഷണവും കിട്ടും.
സഹോദരന്റെ തോട്ടത്തിലെ വാഴപ്പഴത്തിന് നല്ല രുചി ആണെന്ന് കണ്ടു നെല്പ്പാ ടം സ്വന്തമായി ഉള്ള ആള്‍ പാടത്തു വാഴ വയ്ക്കുന്നു എന്ന് സങ്കല്പ്പിതക്കുക. ഫലമോ തറവാടിന്റെ സുഭിക്ഷതയ്ക്ക് കോട്ടം വരുന്നു. ഇത് പോലെ ഓരോരുത്തരും ചെയ്‌താല്‍ തറവാടിന്റെ സമൃദ്ധിക്ക് കോട്ടം വരില്ലേ ?
വസുധൈവ കുടുംബകം.....ലോകമേ തറവാട്....
നാം നമ്മുടെ മാര്ഗ്ഗത്തില്‍ ചരിക്കുക. അപ്പോള്‍ സഹോദരന്റെ കൃഷിത്തോട്ടത്തെ നാം സ്നേഹിക്കും. അതിന്റെ നന്മകളെ നാം പ്രകീര്ത്തിതക്കും. പക്ഷേ അതിനെ നമ്മുടെ തോട്ടത്തില്‍ കൂടെ കൃഷി ചെയ്യാന്‍ ഒരുംബെടുമ്പോള്‍ അവിടെ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. നമ്മുടെ തോട്ടത്തിന്റെ ഫലഭായിഷ്ടത നശിക്കുന്നു. പുതിയ കീടങ്ങളും സസ്യരോഗങ്ങളും ഉണ്ടാകുന്നു. അത് പ്രതിരോധിക്കാന്‍ കീടനാശിനികളും മറ്റു വിഷങ്ങളും.. അവസാനം അത് സഹോദരന്റെ തോട്ടത്തെയും ബാധിക്കുന്നു... കൃഷി ഭൂമി മലിനമായി.. തറവാട് ദരിദ്രമായി..
ആദ്യം പറഞ്ഞ രണ്ടു ചെടികളും (ആനത്തൊട്ടാവാടി , കൊങ്ങിണി ) നല്ല ഉദ്ദേശത്തോടെ നമ്മുടെ നാട്ടില്‍ അവതരിപ്പിച്ചതാണ്. സുറിയാനി ആധ്യാത്മികതയ്ക്ക് ചേരാത്ത ഭക്തികളും തഥൈവ. “വിളവു കൂട്ടാനും” “ഭംഗി കൂട്ടാനും” ഒക്കെയാണ് നാം ഇവിടെ നട്ടു വളര്ത്തി യത്. ക്ഷണിക നേട്ടങ്ങള്ക്ക്്‌ വേണ്ടി. കുറേക്കാലം നല്ല ഫലം ചെയ്തു. പക്ഷേ അവ അനിയന്ത്രിതമായി വളര്ന്നു ദോഷം ഉണ്ടാക്കുന്ന അവസ്ഥ എത്തി... ഭൂമിയെ ഞെരുക്കി..
മണ്ണ് അറിഞ്ഞു വിത്ത്‌ വിതയ്ക്കുക... ലോകത്തെ സമ്പന്നമാക്കുക.. ആത്മീയ സ്വയംപര്യാപ്തമാക്കുക... വരും തലമുറകള്ക്ക് കൂടെ കൈ മാറുക... ഭൂമി മലിനമാക്കാതെ.
               - Rithin Varghese Chilambattusseri