Sunday, October 22, 2017

കുർബാന - ഓർമ്മ, ഓർമ്മ-യാഥാർത്ഥ്യം, കുർബാന - പുനരവതരണം

കർത്താവിന്റെ മരണത്തിന്റെ ഓർമ്മ (1 കൊറി 11: 26), വിരുന്നും ബലിയുമായുള്ള വേർതിരിയ്ക്കാനാവാത്ത ബന്ധം, കുർബാനയിലെ "പീഠാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിയ്ക്കുവാൻ കല്പിച്ച മിശിഹാ" എന്ന പ്രാർത്ഥന ഇവയെക്കുറിച്ച് ഞാൻ പരാമർശിച്ചതാണ്.

ഇനി ചില വാദങ്ങൾക്കു മറുപടീ നൽകുവാൻ ശ്രമിയ്ക്കാം.

1. "ഇത് എന്റെ ഓർമ്മയ്ക്കായി" എന്നു പറയുമ്പോൾ ഇതു മാത്രം പോരേ ഓർമ്മ എന്തിനാ എന്ന ചോദ്യമാണ് അനൂജ് ഉയർത്തിയത്. അപ്പോൾ ഓർമ്മ വേണ്ടെ എന്ന മറു ചോദ്യമാണ് എനിയുക്കു ചോദിയ്ക്കുവാനുള്ളത്. കർത്താവിനെ നേരിട്ടു കണ്ടവരുടെ ഇടയിൽ, രക്ഷാകരപ്രവൃത്തികൾക്ക് കണ്ണുകൊണ്ടൂം കാതുകൊണ്ടും സാക്ഷ്യം വഹിച്ചവരുടെ ഇടയിൽ ഈ ദീപ്തമായ ഓർമ്മ നിലനിന്നിടത്തോളം കാലം അവരുടെ കുർബാന അർപ്പണങ്ങളിൽ അനൂജിന്റെ ഭാഷയിൽ മേശ ആചരണങ്ങളിൽ ഇന്നത്തെ രീതിയിലുള്ള വിശദീകരണങ്ങൾ പലപ്പോഴും ആവശ്യമായിരുന്നില്ല. സ്ഥാപന വിവരണവും ആവശ്യമായിരുന്നില്ല. കാലം കഴിയും തോറും ഓർമ്മകൾ മങ്ങിത്തുടങ്ങുന്ന ഓർമ്മകളെ ആവർത്തിച്ചുറപ്പിയ്ക്കുക അനിവാര്യവുമാവുന്നു.

ഈ പെസഹായോടൂ ചേർന്നുള്ള ഓർമ്മ ആചരണം ഈശോ പുതിയതായി ചേർത്തതല്ല. പഴയനിയമത്തിലെ രക്ഷയുടെ നിഴലിനെ മിശിഹായിലെ പൂർണ്ണമായ രക്ഷകൊണ്ട് പൂർത്തികരിയ്ക്കുകയാണ് പുതിയ നിയമത്തിൽ. പഴയനിയമ ബലിയുടെ പശ്ചാത്തലത്തിൽ പുതിയ നിയമ ബലി- കർത്താവിന്റെ ബലിയെ വ്യാഖ്യാനിയ്ക്കുന്ന എബ്രായലേഖനഭാഗം ഇവിടെ ഉത്ഥരിയ്ക്കുന്നില്ല. പഴയ നിയമ പെസഹാ ആചരണത്തിലും ഈ ഓർമ്മ പ്രസക്തമാണ്. പഴയനിയമ പെസഹായുടെ ഓർമ്മകൊണ്ടാടുവാനുള്ള കല്പന പുറപ്പാട് 12:14 ഇൽ നാം വായിയ്ക്കുന്നുണ്ട്. ഈ ഓർമ്മയുടെ വിശദീകരണം പുറപ്പാട് 13:14 മുതൽ പറയുന്നുണ്ട്.

"കർത്താവിന്റെ ഓർമ്മ"യാണു പെസഹ, അതു രക്ഷാകരപ്രവൃത്തികളുടെ ഓർമ്മയാണ്. രക്ഷാകരപ്രവൃത്തികൾ മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള പ്രവൃത്തികളാണ്. അതിൽ ഏതെങ്കിലും ഒരെണ്ണം എടുത്ത് മറ്റുള്ളവയ്ക്കു മുകളിൽ വയ്ക്കാനാവില്ല. കത്താവിന്റെ രക്ഷാകരപ്രവൃത്തികളുടെ സാംഗത്യം മനസിലാവണമെങ്കിൽ മനുഷ്യന്റെ നഷ്ടപ്പെട്ട മഹത്വത്തെ മനസിലാക്കണം, അതു ആദി പാപത്തിന്റെ ഫലമായി തിന്മലോകത്തിൽ പ്രവേശിയ്ക്കുന്നിടത്ത് തുടങ്ങുന്നു. ഇത് മൂന്നാം ഗ്‌ഹാന്ദയിൽ പരാമർശിയ്ക്കുന്നുണ്ട്. "മൃതരായ ഞങ്ങളെ ജീവിപ്പിച്ചു, പാപികളായ ഞങ്ങളുടെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു, ഇരുളടഞ്ഞ ബുദ്ധിയ്ക്കു പ്രകാശം നൽകി, ശത്രുക്കളെ പരാജിതരാക്കി, ബലഹീനമായ പ്രകൃതിയെ (fallen state of human race) നിന്റെ കാരുണ്യത്താൽ മഹത്വമണിയീച്ചു". ഇതെല്ലാം ചെയ്തത് "നിനക്കുണ്ടായിരുന്ന മഹത്വത്തിൽ ഞങ്ങളെ പങ്കുചേർക്കുവാനാണ്". അത് ആദിപാപത്തിനു മുൻപുണ്ടായിരുന്ന മനുഷ്യന്റെ "ദൈവഛായയും സാദൃശ്യവുമാണ്". പാപം മൂലം സാദൃശ്യം നഷ്ടമായി.

കർത്താവിന്റെ വിവാഹമാണ് ഗാഗുൽത്തായിലെ ബലി എന്നു സഭാപിതാക്കന്മാർ പഠിപ്പിയ്ക്കുന്നു. ഈ വിവാഹത്തിന്റെ വിരുന്നായി പെസഹായേയും. മനസ്സമ്മതം നടക്കുന്നത് യോർദ്ദാനിലാണ്, മാമോദീസായിൽ. അങ്ങനെ രക്ഷാകരപ്രവൃത്തികൾ ദൈവശാസ്ത്രവീക്ഷണത്തിൽ അഭേദ്യമായ ബന്ധമുള്ളവയാണ്.

കർത്താവിന്റെ മരണം (1 കോറി 11:26) അവനെ ഉയർപ്പിനോടു ചേർത്തല്ലാതെ എങ്ങനെ ഓർക്കും. അവന്റെ പീഠാനുഭവത്തോടു ചേർന്നലാതെ എങ്ങനെ ഓർക്കും. മെസ്രേനിലെ അടിമത്തത്തിൽ നിന്ന് വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്കുള്ള കടന്നുപോക്കൽ (പെസഹാ) പോലെ പാപത്തിന്റെ അടിമത്തിൽ നിന്ന് രക്ഷയുടെ നാട്ടിലേയ്ക്കുള്ള മനുഷ്യവംശത്തിന്റെ കടന്നുപോകലാണ് പുതിയ നിയമ പെസഹാ. അതു കർത്താവിൽ നമ്മുക്കു കരഗതമാവുന്ന രക്ഷയുടെ ഓർമ്മയാണ്.

"ഓർമ്മ" എങ്ങനെ ദൈവാരാധനയിൽ "യാഥാർത്ഥ്യം" ആവുന്നു എന്നത് മുൻപു പറഞ്ഞിട്ടുണ്ട്.

Friday, October 20, 2017

സ്ഥാപനവിവരണം - ആര്? ആരോട്?

അദ്ദായിമാറി ഒഴിച്ചുള്ള  നിലവിലുള്ള കുർബാനകളിൽ  എല്ലാം തന്നെയുള്ള പ്രധാനപ്പെട്ട സംഗതിയാണ് സ്ഥാപനവിവരണം അഥവാ Institution narrative. ഇതിനെ കാർമ്മികൻ ജനങ്ങളോടു സംവദിയ്ക്കുന്നു എന്നമട്ടിലുള്ള ചിലരുടെ ചിത്രീകരണം ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ചില്ലറയല്ല. സിനഡിനെ അനുസരിച്ച് കുർബാന ചൊല്ലുന്ന ഒരു പള്ളിയിൽ വന്ന "സിനഡിനെ അനുസരിയ്ക്കാത്ത" രൂപതയിൽ നിന്നുള്ള വൈദീകൻ സ്ഥാപനവിവരണത്തിന്റെ സമയത്ത് ജനങ്ങളുടെ നേരേ തിരിഞ്ഞ് അർപ്പിച്ചതായ ഒരു സംഭവം കേൾക്കുവാനിടയായി.

മൂന്നാം ഗ്‌ഹാന്തയിലാണ് സ്ഥാപനവിവരണം കടന്നുവരുന്നത്. സ്ഥാപനവിവരണത്തിന്റെ മുമ്പുള്ള ഗ്‌ഹന്തയുടെ ഭാഗം ഇങ്ങനെയാണ്. കോപ്പി ചെയ്യുവാനുള്ള സൗകര്യത്തിന് english ൽ കൊടുക്കുന്നു. "And with these heavenly hosts, we give You thanks, O Lord, / and we bless God the Word, the hidden Offspring from Your bosom. Being in Your likeness and splendour and the image of Your Being, He did not consider equality with God something to be retained, but emptied Himself and took the likeness of a servant.He became man, perfect, with a rational, intelligent and immortal soul, and with a mortal human body. He was born of a woman, born under the law, that He might redeem those who were under the law. And He has left for us the memorial of our salvation, this Mystery which we offer before You."

"നിന്നിൽ മറഞ്ഞിരിയ്ക്കുന്ന ആത്മജാതനും നിന്നോടു സദൃശ്യനും നിന്നിൽ നിന്നുള്ള പ്രകാശവും നിന്റെ സത്തയുടെ പ്രതിശ്ചായയും ആയ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു."

കാർമ്മികന്റെ പ്രാർത്ഥന മനുഷ്യാവതാരത്തെ അനുസ്മരിച്ച്, മിശിഹായെ അനുസ്മരിച്ച്, പുത്രനായ ദൈവത്തെ അനുസ്മരിച്ച്, വചനമാകുന്ന ദൈവത്തെ അനുസ്മരിച്ച് പിതാവായ ദൈവത്തോടാണ്. കാർമ്മികൻ ദൈവജനത്തിന്റെ മധ്യവർത്തിയായി നിന്നുകൊണ്ട് മനുഷ്യാവതാരത്തെ അനുസ്മരിച്ച് പിതാവിനോട് പ്രാർത്ഥിയ്ക്കുന്നു.

സ്ഥാപനവിവരണത്തിന്റെ തൊട്ടു മുൻപ് ഇപ്രകാരം പറയുന്നു. "അവൻ (പുത്രൻ/വചനം) നിയമത്തിനധീനരായവരെ ഉദ്ധരിയ്ക്കുവാൻ നിയമത്തിനു വിധേയനാവുകയും ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏർപ്പെടുത്തുകയും ചെയ്തു. രക്ഷാകരമായ രഹസ്യങ്ങൾ തിരുസന്നിധിയിൽ ഞങ്ങൾ അർപ്പിയ്ക്കുന്നു".

അതായത് സ്ഥാപനവിവരണം അർപ്പിയ്ക്കുന്നത് പിതാവിന്റെ മുൻപിലാണ്, ദൈവസന്നിധിയിലാണ്, ജനങ്ങളുടെ മുൻപിലല്ല.

ഞങ്ങൾ അർപ്പിയ്ക്കുന്നു എന്നതിൽ നിന്നും കാർമ്മികൻ മാത്രമല്ല ജനങ്ങളും അർപ്പിയ്ക്കുന്നു എന്നു മനസിലാക്കാം. ഞങ്ങൾ എന്നു കാർമ്മികൻ പറയുന്നതുകൊണ്ട് ജനങ്ങളെ പ്രതിനിധീകരിച്ചു പറയുന്നു എന്നു വ്യക്തം.

ഇനി സ്ഥാപനവിവരണത്തിലേയ്ക്ക് വരാം.
"O my Lord, we commemorate the passion of Your Son as He taught us. On the night He was to be handed over, Jesus took bread He takes the paten containing the Bukra with both hands in His pure and holy hands, lifted up His eyes to heaven He raises his eyes upwards towards You, His glorious Father, and blessed broke and gave it to His disciples, saying: This is My Body which is broken for you for the forgiveness of sins. Take and eat of it, all of you."

"നിന്റെ പ്രീയപുത്രൻ ഞങ്ങളെ പഠീപ്പിച്ചതുപോലെ" ..... വീണ്ടൂം പിതാവുമായാണ് കാർമ്മികൻ സംസാരിയ്ക്കുന്നത്, ജനങ്ങളോടല്ല.

ഈശോ നിർമ്മലമായ തൃക്കരങ്ങളീൽ അപ്പമെടുത്ത് സ്വർഗ്ഗത്തിലേയ്ക്ക് ആരാധ്യനായ പിതാവേ നിന്റെ പക്കലേയ്ക്ക് കണ്ണുകൾ ഉയർത്തി വാഴ്ത്തി വിഭജിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾ ചെയ്തു."ഇത് പാപമോചനത്തിനായി വിഭജിയ്ക്കപ്പെടുന്ന എന്റെ ശരീരമാവുന്നു. നിങ്ങൾ എല്ലാവരും ഇതിൽ നിന്നു വാങ്ങി ഭക്ഷിയ്ക്കുവിൻ"

ഇവിടെ ശിഷ്യന്മാരോടു പറഞ്ഞ ഒരു വാചകത്തെ ഉദ്ധരിയ്ക്കുകയാണ്. പറയുന്നത് ഈശോയും കേൾക്കുന്നത് ശിഷ്യന്മാരുമാണ്. കാർമ്മികനും ദൈവജനവുമല്ല. ഇതല്ലാമാവട്ടെ കാർമ്മികൻ ദൈവജനത്തിന്റെ മധ്യസ്ഥനായി പിതാവിനു സമർപ്പിയ്ക്കുന്നതുമാണ്.

ഒരു റിപ്പോർട്ടഡ് സ്പീച്ചിൽ എഴുതിയാൽ കാര്യം കുറച്ചുകൂടെ വ്യക്തമാകുമെന്നു പറയുന്നു. ഈശോ അപ്പമെടുത്ത് പിതാവേ അങ്ങയുടെ പക്കലേയ്ക്ക് കണ്ണുകൾ ഉയർത്തി വാഴ്ത്തി വിഭജിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് ഇതു പാപമോചനത്തിനായി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും അവർ അതു വാങ്ങി ഭക്ഷിയ്ക്കുവിനെന്നും പറഞ്ഞു.





ആര് അർപിയ്ക്കുന്നു - ജനങ്ങൾക്കു വേണ്ടീ പുരോഹിതൻ
ആർക്ക് അർപ്പിയ്ക്കുന്നു - പിതാവിന് അർപ്പിയ്ക്കുന്നു.
എന്ത് അനുസ്മരിയ്ക്കുന്നു - ഈശോ ശിഷ്യന്മാരുമായി പെസഹാ ആചരിച്ചതിനെ, ശിഷ്യന്മാരോട് ഈശോ പറഞ്ഞതിനെ

 
 
ചുരുക്കത്തിൽ സ്ഥാപനവിവരം
1. കാർമ്മികൻ ദൈവജനത്തിന്റെ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് ദൈവജനത്തിനു വേണ്ടി പിതാവിന്റെ മുമ്പിൽ അവതരിപ്പിയ്ക്കുന്നു.
2. കാർമ്മികനൊപ്പം ജനങ്ങളും പിതാവിന്റെ മുമ്പിൽ അർപ്പിയ്ക്കുന്നു.
3. ഈ അർപ്പണത്തിൽ ഈശോ ശിഷ്യാന്മാരോടു പറഞ്ഞതിനെ അനുസ്മരിയ്ക്കുന്നു. 


അതായത് ജനങ്ങളുടെ മുൻപിൽ കാർമ്മികൻ അർപ്പിയ്ക്കുന്ന ഒന്നോ ജനങ്ങളുമായുള്ള കാർമ്മികന്റെ സംഭാഷണമോ അല്ല സ്ഥാപനവിവരണം.

പാശ്ചാത്യ അഭിപ്രായങ്ങൾ പൗരസ്റ്റ്യസഭകളിൽ

പാശ്ചാത്യദൈവശാസ്ത്രജ്ഞരും പാശ്ചാത്യമെത്രാന്മാരും മാർപ്പാപ്പയും പാശ്ചാത്യചിന്തകന്മാരും പറയുന്നതെല്ലാം വേദവാക്യമായി കൊണ്ടുനടക്കുന്നവരുണ്ട്. ഇവർ അവരു പറയുന്ന സാഹചര്യവും അവരുടെ പാശ്ചാത്യചുറ്റുപാടും പരിഗണിയ്ക്കുന്നില്ല എന്നതാണ് കൗതുകകരം. ഒരാൾ വിശുദ്ധനായിരുന്നു എന്നതുകൊണ്ട് അവർക്ക് തെറ്റാവരമുണ്ടാവിന്നില്ല എന്നും മനസിലാക്കേണ്ടതുണ്ട്.
ഈ പാശ്ചാത്യ പരിതസ്ഥിതി ഒരു കുറവായോ, തെറ്റായോ ചിത്രീകരിയ്ക്കുകയല്ല ഉദ്ദ്യേശം. അത് അങ്ങനെയേ സാധിയ്ക്കൂ. കത്തോലിയ്ക്കാ സഭയുടെ പൊതു രേഖകളിലും ഈ പാശ്ചാത്യ സ്വാധീനമുണ്ട്. അതു മനസിലാക്കുകയും പൗരസ്ത്യ പരിതസ്ഥിതിയിൽ അവയെ മനസിലാക്കുകയും ചെയ്യേണ്ടത് അതിന്റെ അന്തസത്തയുടെ സംരക്ഷണത്തിന് ആവശ്യമാണ്. രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളും, കത്തോലിയ്ക്കാ സഭയുടെ മതബോധനഗ്രന്ഥവും യുകാറ്റുമെല്ലാം ഈ രീതിയിലുള്ള ഒരു വായന ആവശ്യപ്പെടുന്നുണ്ട്.
യുക്യാറ്റിനെ ബന്ധപ്പെടുത്തി ഇതിന് ചില ഉദാഹരണങ്ങൾ കാണിയ്ക്കാം.
യൂക്യാറ്റ് 186 ഇൽ ആരാധനാവത്സരത്തെയാണ് പരാമർശിയ്ക്കുന്നത്. ഇവിടെ ലത്തീൻ സഭയുടെ കാലങ്ങളെയാണ് പരാമർശിയ്ക്കുന്നത്. പൗരസ്ത്യസഭയിലെ ആരാധനാവത്സരം ഇതിൽ നിന്നു വിഭിന്നമാണ്. അത് ആരാധനാസമ്പ്രദായങ്ങൾ അനുസരിച്ച് വിവിധ കലണ്ടറൂകൾ ഉണ്ടു താനും. അന്ത്യോക്യൻ കലണ്ടർ അല്ല പൗരസ്ത്യ സുറിയാനിക്കാരുടേത്, പൗരസ്ത്യ സുറീയാനി കലണ്ടറല്ല ബൈസന്റൈൻ കലണ്ടർ. പക്ഷേ യൂക്യാറ്റിൽ ലത്തീൻ സഭയുടെ കലണ്ടറാണ് പരാമർശിയ്ക്കുന്നത്. ഇവിടെ പറയുന്ന കാര്യത്തിന്റെ അന്തസത്ത എല്ലാ സഭകൾക്കും ബാധകമാണ്. പക്ഷേ ലത്തീൻ സഭയെക്കുറിച്ചാണ് പറയുന്നത് എന്നു മനസിലാകാത്തവർക്ക് സ്വന്തം സഭയുടെ സാഹചര്യത്തിൽ ഇതു സ്വീകരിയ്ക്കാനാവാതെവരും.
മറ്റൊരു ഉദാഹരണം പറയാം. യൂക്യാറ്റ് 258ൽ വൈദീകരുടേയും മെത്രാന്മാരുടേയും ബ്രഹ്മചര്യമാണ് പരാമർശവിഷയം. ഇതും ലത്തിൻ സഭയെക്കുറിച്ച് മാത്രമാണ്. പൗരസ്ത്യസഭകളുടെ കാനോൻ നിയമം വൈദീകർ വിവാഹിതരാണെന്നു പരിഗണീയ്ക്കുന്നു. Canon 285(2), Canon 352 (1),Canon 373, Canon 374, Canon 375....
മാർപ്പാപ്പാമാരുടെ നിർദ്ദേശങ്ങളിലും ഇതു കടന്നുവരാറുണ്ട്. ലത്തീൻ സഭയുടെ (റോമൻ) തലവൻ എന്ന നിലയിൽ മാർപ്പാപ്പാ ലത്തീൻ സഭയ്ക്ക് (റോമൻ) കൊടുക്കുന്ന നിർദ്ദേശങ്ങൾ ലത്തീൻ സഭയ്ക്കു മാത്രം ബാധകമാണ്, അതനുസരിയ്ക്കേണ്ട ബാധ്യത പൗരസ്ത്യർക്കില്ല. ഈ അടുത്തകാലത്തുതന്നെ യൗസേപ്പു പിതാവിനെ കുർബാനയിലെ കൂദാശയിൽ അനുസ്മരിയ്ക്കുന്നത്, സ്ത്രീകളുടെ കാലുകഴുകൽ തുടങ്ങിയവയിൽ ഈ വ്യത്യാസം നമ്മൾ കണ്ടതാണ്. അതേ സമയം കത്തോലിയ്ക്കാ സഭയുടെ കൂട്ടായ്മയുടെ തലവൻ എന്ന നിലയിൽ മാർപ്പപ്പാ പഠിപ്പിയ്ക്കുമ്പോൾ പൗരസ്ത്യർ അത് അനുസരിയ്ക്കാൻ ബാധ്യസ്ഥരാണ്. അവിടെയും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ പലതും ലത്തീൻ സഭയുടെ സാഹചര്യത്തിലാവും.
ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ്-കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറീംഗിൽ കമ്പ്യൂട്ടർ പ്രോസസ്സർ ഘടന പഠിയ്ക്കുവാനുണ്ട്. മിക്കവാറും കൂടൂതൽ മാർക്കറ്റ് ഷെയറുള്ള ഇന്റലിന്റെ ആർക്കിടെക്ചർ ആയിരിയ്ക്കും പഠിപ്പിയ്ക്കുക. പക്ഷേ ഇന്റലിനെക്കുറിച്ചു പഠിപ്പിച്ചത് അതേപടീ മറ്റൊരു പ്രോസസ്സറീൽ ആപ്ലിക്കബിൽ അല്ല. പക്ഷേ അതിന്റെ അന്തസത്ത ഒരുപോലെയാണ്. അതുപോലെ ലത്തീൻ സഭയെ പരാമർശിച്ചു പറയുന്ന കാര്യം ലത്തീൻ സഭയെ പരാമർശിച്ചാണ് പറയുന്നതെന്നു മനസിലാക്കുവാനുള്ള വകതിരിവുണ്ടായാൽ സ്വന്തം സഭയുടെ രീതികളിലേയ്ക്ക് അതിനെ അനുരൂപപ്പെടുത്തുവാനുള്ള വിവേകം തനിയേ ഉണ്ടായിക്കോളും.