പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി !
മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ബലത്തില്‍ ശുദ്ധീകരണം ആരംഭിക്കുകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്രമുഖരേയും അവര്‍ക്കു കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതിരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധിച്ചു. തിരുമേനിക്കു പിന്‍ബലമായി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു.
ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്ന്. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു.
(ചക്കാലമുറിയിൽ ജോസഫ് അച്ചായൻ ഫെയിസ് ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ)