Monday, October 7, 2019
എമ്മേ ദമ്ശീഹാ
പൗരസ്തസുറിയാനീ സഭ ആരംഭകാലം മുതൽ ഉപയോഗിച്ചു പോന്ന പ്രയോഗമാണ് "എമ്മേ ദമ്ശീഹാ" അഥാവാ മിശിഹായുടെ അമ്മ എന്നുള്ളത്. അത് ബൈസ്റ്റാന്റിയത്തിൽ നെസ്തോറിയൻ പാഷണ്ഡത പൊട്ടിപ്പുറപ്പെടുന്നതിനു മുൻപും അങ്ങനെതന്നെ ആയിരുന്നു. മിശിഹായുടെ ദൈവസ്വഭാവത്തെക്കുറിച്ചോ മനുഷ്യസ്വഭാവത്തെക്കുറിച്ചോ റോമൻ സഭയുടേതിൽ നിന്നോ ഗ്രീക്കു സഭകളുടേതിൽ നിന്നോ വ്യത്യസ്ഥമായ ഒരു നിലപാടും പൗരസ്ത്യസുറിയാനീ സഭയ്ക്ക് ഉണ്ടായിരുന്നില്ലതാനും. കാൽസിദോനിയൻ സൂഹനദോസിന്റെ നിലപാട് നെസ്തോറിയൻ യുക്തിയാണെന്ന് ആരോപിച്ചാണ് സിറിലിന്റെ നേതൃത്വത്തിലുള്ള അലക്സാണ്ട്രിയൻ പക്ഷം ആഗോളസഭാകൂട്ടായ്മയിൽ നിന്നു
നെസ്തോറിയൻ പാഷണ്ഡതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് http://mtnazrani.blogspot.com/2013/02/blog-post_17.html
1994 നവംബർ 11നു അസീറിയൻ സഭയും (നെസ്തോറിയൻ സഭ എന്നു ചിലർ വിളിയ്ക്കുന്ന) കത്തോലിയ്ക്കാ സഭയും തങ്ങളുടെ പൊതുപ്രസ്താവനയിൽ ഒപ്പുവച്ചു. അസീറീയൻ സഭയെ പ്രതിനിധീകരിച്ച് അവരുടെ പാത്രികർക്കീസ് മാർ ദെനഹാ നാലാമനും കത്തോലിയ്ക്കാ സഭയെ പ്രതിനിധീകരിച്ച് മാർ ജോൺ പോൾ പാപ്പായുമാണ് ഇതിൽ ഒപ്പുവച്ചിരിയ്ക്കുന്നത്. ഇതു പ്രകാരം പ്രയോഗത്തിൽ വ്യത്യാസമുണ്ടെങ്കിലും ക്രിസ്റ്റോളജി (മിശീഹാ ദൈവശാസ്ത്രം) തമ്മിൽ വ്യത്യാസമില്ലെന്ന് ഇരു കൂട്ടരും സമ്മതിയ്ക്കുന്നു. പൗരസ്റ്റ്യ സുറീയാനി സഭയുടെ "മിശീഹാ മാതാവ്" പ്രയോഗവും റോമൻ സഭയുടെ "ദൈവമാതാവ്" പ്രയോഗവും ഒരേ ദൈവശാസ്ത്രത്തെ പ്രതിഫലിപ്പിയ്ക്കുന്നൂ എന്നു സാരം.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വഴിത്തിരിവ് എന്താണെന്നു വച്ചാൽ നെസ്തോറിയസ് ഒരു നെസ്തോറിയൻ ആയിരുന്നില്ല എന്നുള്ള പണ്ഢിതരുടെ നിലപാടാണ്.Ref:
1. Modern Interpretations of Nestorius - Carl E. Braaten (https://www.cambridge.org/core/journals/church-history/article/modern-interpretations-of-nestorius/AC033128F831AA6CBBE2AFE0A09607EE)
2. പൗരസ്ത്യ സുറിയാനി സഭയും നെസ്തോറിയനിസവും - മാർ അബ്രാഹാം മറ്റം
3. COMMON CHRISTOLOGICAL DECLARATION BETWEEN THE CATHOLIC CHURCH AND THE ASSYRIAN CHURCH OF THE EAST
http://www.vatican.va/roman_curia/pontifical_councils/chrstuni/documents/rc_pc_chrstuni_doc_11111994_assyrian-church_en.html
Subscribe to:
Posts (Atom)