നവംബറിൽ സകല പുണ്യവാന്മാരുടേയും തിരുന്നാളും സകലമരിച്ചവരുടെ ഓർമ്മയും
കൊണ്ടാടുന്ന സീറോ മലബാറുകാരോട് ഒരു വാക്ക്. ഇത് ലത്തീൻ സഭയുടെ രീതികളുടെ
അനുകരണം മാത്രമാണ്. സകല ദേവന്മാരുടേയും തിരുന്നാൾ എന്ന റോമൻ പേഗൻ ആചാരത്തെ റോമൻ കത്തോലിയ്ക്കാ സഭ
അനുരൂപപ്പെടുത്തിയെടുത്തു തങ്ങളുടേതായ രീതിയിൽ ആഘോഷിയ്ക്കുന്നു. ഇതുമായി
പൗരസ്ത്യ സുറിയാനി സഭയ്ക്ക് എന്തു ബന്ധം! സീറോ മലബാർ സഭയ്ക്ക് എന്തു
ബന്ധം?!
പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്.
നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) വാങ്ങിപ്പോയ വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.
കത്തോലിയ്ക്കാ സഭ വിവിധ സഹോദരീസഭകളുടെ കൂട്ടായ്മയാണ്. ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മ. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്.
സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല.
ഉക്രേനിയൻ/ബൈസന്റൈൻ കത്തോലിയ്ക്കാ സഭ- നോയമ്പിനു മുൻപുള്ള ശനി മുതൽ പീഠാനുഭവ ശനി ഒഴികെ ഉയർപ്പു കഴിഞ്ഞുള്ള ശനി വരെ - വാങ്ങിപ്പോയവരുടെ ഓർമ്മ (5 ശനിയാഴിച്ച)
സ്വന്തം സഭയുടെ വ്യക്തിത്വതും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ 23 സഭകൾ കൂടെയുണ്ട് എന്നറിയാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നു പറഞ്ഞു കളയും. സ്വന്തം സഭയോടു ചേർന്ന് സഭയുടെ ചൈതന്യത്തോടു ചേർന്ന് നമുക്കു തിരുന്നാളുകൾ ആഘോഷിയ്ക്കാം. അതിലെ ആദ്യ പടി സ്വന്തം സഭയെ അറിയുക എന്നതാണ്.

സീറോമലബാർ സഭയുടേയും, സീറോ മലങ്കരസഭയുടേയും മലങ്കര ഓർത്തോഡോക്സ് സഭയുടേയും
റോമൻ കത്തോലിയ്ക്കാസഭയുടേയും ബൈസന്റൈൻ കത്തോലിയ്ക്കാ സഭയുടേയും ഉക്രേനിയൻ
കത്തോലിയ്ക്കാ സഭയുടേയും പഞ്ചാംഗങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങൾ
താഴെ ചേർക്കുന്നു.
റോമൻ കത്തോലിയ്ക്കാ സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ, നവംബർ 2: വാങ്ങിപ്പോയവരുടെ തിരുന്നാൾ
സീറോ മലബാർ - ദനഹാ അവസാന വെള്ളി - വാങ്ങിപ്പോയവരുടെ തിരുന്നാൾ, ഉയർപ്പ് ആദ്യ വെള്ളി - സകല പുണ്യവാന്മാരുടേയും തിരുന്നാൾ
സീറോ മലങ്കര കത്തോലിയ്ക്കാ സഭ/ മലങ്കര ഓർത്തോഡോക്സ് സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ.
നോയമ്പിനു മുൻപുള്ള ഞായർ - അന്നേദേ ഞായർ (വാങ്ങിപ്പോയവരുടെ തിരുന്നാൾ)
റോമൻ കത്തോലിയ്ക്കാ സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ, നവംബർ 2: വാങ്ങിപ്പോയവരുടെ തിരുന്നാൾ
സീറോ മലബാർ - ദനഹാ അവസാന വെള്ളി - വാങ്ങിപ്പോയവരുടെ തിരുന്നാൾ, ഉയർപ്പ് ആദ്യ വെള്ളി - സകല പുണ്യവാന്മാരുടേയും തിരുന്നാൾ
സീറോ മലങ്കര കത്തോലിയ്ക്കാ സഭ/ മലങ്കര ഓർത്തോഡോക്സ് സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ.
നോയമ്പിനു മുൻപുള്ള ഞായർ - അന്നേദേ ഞായർ (വാങ്ങിപ്പോയവരുടെ തിരുന്നാൾ)
ഉക്രേനിയൻ/ബൈസന്റൈൻ കത്തോലിയ്ക്കാ സഭ- നോയമ്പിനു മുൻപുള്ള ശനി മുതൽ പീഠാനുഭവ ശനി ഒഴികെ ഉയർപ്പു കഴിഞ്ഞുള്ള ശനി വരെ - വാങ്ങിപ്പോയവരുടെ ഓർമ്മ (5 ശനിയാഴിച്ച)
സ്വന്തം സഭയുടെ വ്യക്തിത്വതും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ 23 സഭകൾ കൂടെയുണ്ട് എന്നറിയാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നു പറഞ്ഞു കളയും. സ്വന്തം സഭയോടു ചേർന്ന് സഭയുടെ ചൈതന്യത്തോടു ചേർന്ന് നമുക്കു തിരുന്നാളുകൾ ആഘോഷിയ്ക്കാം. അതിലെ ആദ്യ പടി സ്വന്തം സഭയെ അറിയുക എന്നതാണ്.
No comments:
Post a Comment