1. പൂജാരാക്കാന്മാർ എന്ന സങ്കല്പം തന്നെ പാശ്ചാത്യമാണ്. പൗരസ്ത്യ
സുറീയാനിയിൽ അവർ ജ്ഞാനികളാണ്. ജ്യോതിശാസ്ത്രജ്ഞന്മാർ എന്നും പറയാം. അവർക്ക്
രാജ്യവുമില്ല, രാജാക്കന്മാരുമല്ല.
2. ഇവർ മൂന്നു പേരാണെന്ന് പാശ്ചാത്യർ കരുതുന്നുണ്ട്. പക്ഷേ ആ പാരമ്പര്യം നമ്മുടെ സഭയുടേതല്ല. ഒൻപതോ അതിലധികം പേരോ ഉണ്ടായിരിയ്ക്കുവാനാണ് സാധ്യത എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദൂരയാത്രയാവുമ്പോൾ കൂട്ടമായി യത്രചെയ്യുന്നതാണ് രീതി. മൂന്നു കാഴ്ച ദ്രവ്യങ്ങൾ കൊടുത്തതുകൊണ്ട് അവർ മൂന്നു പേരാണെന്നു തെറ്റിദ്ധരിച്ചതാണ്.
3. ഇവർ കാലിത്തൊഴുത്തിലാണ് ഈശോയെ സന്ദർശിച്ചതെന്ന തെറ്റീദ്ധാരണയുണ്ട്. ബൈബിളിൽ പറയുന്നത് അവർ വീട്ടിൽ ചെന്ന് ശിശുവിനെ അമ്മയോടൊപ്പം കണ്ടു എന്നാണ്. കാലിത്തൊഴുത്തിൽ അല്ല. അതുകൊണ്ട് പുൽക്കൂട് ഉണ്ടാക്കി കാലിത്തൊഴുത്തിനുമുൻപ് മൂന്നു രാജാക്കന്മാരെ നിരത്തുന്നത് പൗരസ്ത്യസുറിയാനീ പാരമ്പര്യമനുസരിച്ചും വേദപുസ്തകമനുസരിച്ചും ശരിയല്ല.
4. ജനുവരി ആറ് നമ്മെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ ദനഹാ ആണ്. പൂജരാജാക്കന്മാരുമായി ബന്ധമില്ല. പാശ്ചാത്യർക്ക് അത് പൂജരാജാക്കന്മാരുടെ തിരുന്നാളാണ്. അതുമായി നമുക്ക് ബന്ധവുമില്ല. അതുകൊണ്ടു തന്നെ പുൽക്കുടിലും ജനുവരി ആറുമായി വലിയ ബന്ധമൊന്നുമില്ല.
5. ത്രിമാന രൂപങ്ങളോ ചിത്രങ്ങളോ പോലുമോ ഉപയോഗിയ്ക്കുന്ന പതിവ് നമുക്കില്ലായിരുന്നല്ലോ. അതുകൊണ്ടൂ തന്നെ പുൽക്കൂടിനെ നമ്മുടെ സഭയുടെ ശൈലിയ്ക്കനുസരിച്ച് അനുരൂപപ്പെടുത്തേണ്ടതുണ്ട്. അതിനെക്കുറീച്ച് ആരും അങ്ങനെ ചിന്തിച്ചു കണ്ടില്ല. (അല്ലാതെ തന്നെ ഇവിടെ പ്രശ്നങ്ങൾ ഇഷ്ടം പോലെയുണ്ടല്ലോ.)
6. ആറു പാദങ്ങളൂള്ള നക്ഷത്രങ്ങളാണ് നമ്മുടെ പാരമ്പര്യത്തിന് അനുയോജ്യം. പഴയ നിയമത്തിലേയ്ക്കും, ദാവീദ് രാജാവിലേയ്ക്കും ഒക്കെ ബന്ധപ്പെടുത്തുന്ന ഒരു പ്രതീകമായിരിയ്ക്കും അത്.

No comments:
Post a Comment