പൗരസ്ത്യ സുറീയാനി സഭയുടെ ദേവാലയഘടന പറയുമ്പോൾ വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു പദങ്ങളാണ് ബലിപീഠവും മദ്ബഹായും. എന്തുകൊണ്ട് ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടായി എന്നു വ്യക്തമല്ല. ഞാൻ ഇപ്പോൾ വച്ചു പുലർത്തുന്ന ധാരണ പൂർണ്ണമായും ശരിയാണെന്നു വാദിയ്ക്കുന്നുമില്ല. എങ്കിലും എനിയ്ക്കു ലഭ്യമായ സുറീയാനി സ്രോതസ്സുകളുപയോഗിച്ച് എന്റെ വാദത്തെ ബലപ്പെടുത്തുന്ന തെളിവുകൾ നിരത്തുവാനുള്ള ശ്രമമാണ് ഈ പോസ്റ്റ്.
വാദം: മദ്ബഹ, കെസ്ത്രോമ, ഹൈക്കല എന്നു ദേവാലയത്തെ തിരിയ്ക്കുമ്പോൾ വിരികൊണ്ട് മറയ്ക്കപ്പെട്ട അതിവിശുദ്ധ സ്ഥലത്തെ അഥവാ സാങ്‌ചറി(sanctuary) യെ സൂചിപ്പിയ്ക്കുവാൻ മദ്ബഹ എന്നു പറയുന്നതിൽ അപാകതയുണ്ട്. ഇംഗ്ലീഷിൽ ആൾട്ടർ എന്നും മലയാളത്തിൽ അൾത്താര എന്നു സാധാരണയായി പറയാറുള്ള ബലിപീഠത്തെ സൂചിപ്പിയ്ക്കേണ്ട വാക്കാണ് മദ്ബഹാ എന്നത്. ബേസ് മ്‌ക്‌ദ്‌ശാ എന്ന പദമായിരിയ്ക്കും അതിവിശുദ്ധ സ്ഥലത്തെ സൂചിപ്പിയ്ക്കുവാൻ ഉചിതം.
മറ്റൊരു വാക്കാണ് കങ്കേ. അതിവിശുദ്ധ സ്ഥലത്തിനും കെസ്ത്രോമയ്ക്കും ഇടയിലുള്ള അഴിക്കാലുകളെ സൂചിപ്പിയ്ക്കുന്നതാണ് ഈ വാക്ക്. അതിവിശുദ്ധ സ്ഥലത്തെ സൂചിപ്പിയ്ക്കുവാൻ കങ്കേ എന്ന പദം ഉപയോഗിയ്ക്കുന്നതും ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം.
1. ഓനീസാ ദ് കങ്കേ
ഓനീസാ ദ്‌കങ്കേയെ മദ്ബഹാഗീതമെന്നു തർജ്ജമ ചെയ്തതെന്തിനാണ്? ഒന്നുകിൽ അഴിക്കാലിങ്കലെ ഗീതം എന്നു വിളിയ്ക്കണം; അല്ലെങ്കിൽ കങ്കേഗീതം എന്നു വിളിയ്ക്കണം.
2. ലാകുമാറയുടെ കാനോനാ
അശിഗേസ് ദാക്‌യാഈസ് ഈദൈ വെസ്കർകേസ് ല്‌മദ്ബഹാക് മറ്‌യാ.
കർത്താവേ ഞാനെന്റെ കൈകൾ കഴുകി നിർമ്മലമാക്കി നിന്റെ മദ്ബഹായ്ക്ക് പ്രദിക്ഷണം വച്ചു. ഇതിന്റെ കുർബാനപ്പുസ്തകത്തിൽ മദ്ബഹ എന്നതു ബലിപീഠത്തിനു പ്രദിക്ഷണം വച്ചു എന്നാക്കി.
3. ഓനീസാ ദ്റാസേ -1
പഗറേ ദ്‌മ്ശിഹാ വദ്‌മേ അക്കിറാ അൽമദ്ബഹ് കുദിശാ.
വിശുദ്ധ മദ്ബഹായിൽ മിശിഹായുടെ ശരീരവും അമൂല്യമായ രക്തവും. തക്സായിൽ മദ്ബഹാ എന്നത് ബലിപീഠം എന്നാക്കി.
4. ഓനീസാ ദ്റാസേ -2
അൽ മദ്ബഹ് കുദിശാ നെഹ്‌വേ ദുക്റാനാ ലവ്സുൽതാ മറിയം എമ്മേ ദ്മ്ശിഹാ.
പരിശുദ്ധ മദ്ബഹായിൽ കന്യകയും മ്ശിഹായുടെ മാതാവുമായ മറിയത്തിന്റെ ഓർമ്മ ഉണ്ടാവട്ടെ.
ഇവിടെയും മദ്ബഹായിൽ എന്നായിരുന്നത് തക്സായിൽ ബലിപീഠത്തിൽ എന്നായി.
5.മർമ്മീസയുടെ അവസാനത്തിൽ കാർമ്മികൻ കൂട്ടിച്ചേർക്കുന്ന കാനോനാ
മാ പേ വശ്‌വീഹ് ബേസ് മക്ദ്‌ശാ ആലാഹ മ്കന്തെശ് കോൽ. "എല്ലാറ്റിനേയും വിശുദ്ധീകരിയ്ക്കുന്ന ആലാഹായേ നിന്റെ അതിവിശുദ്ധ സ്ഥലം എത്രമനോഹരവും മഹനീയവുമാണ്". ഇവിടെ മലയാള തർജ്ജമ വന്നപ്പോൾ ബേസ്‌മക്‌ദ്ശാ (വിശുദ്ധ സ്ഥലം) എന്നത് ബലിപീഠമെന്നാക്കി.
6. കാർമ്മികൻ കുർബാനയുടെ അവസാനത്തിൽ മദ്ബഹായോടു വിടവാങ്ങുനു.
പൂശ് ബ്‌ശ്ലാമാ മദ്ബഹാ മ്‌ഹസ്‌യാനാ. പൂശ് ബ്‌ശ്ലാമാ കബറേ ദ് മാറൻ.
പാപപ്പരിഹാരപ്രദമായ മദ്ബഹായേ സമാധാനത്തിൽ വസിയ്ക്കുക. കർത്താവിന്റെ കബറിടമേ സമാധാനത്തിൽ വസിയ്ക്കുക. ഇവിടെയും സുറിയാനിയിൽ മദ്ബഹാ എന്നുണ്ടായിരുന്നത് മലയാള തർജ്ജമയിൽ ബലിപീഠമെന്നായി.

No comments:
Post a Comment