ഒരു സഹോദരന്റെ ഫെയിസ്ബുക്ക് പ്രൊഫൈയിൽ സ്ലീവായെക്കുറിച്ചുള്ള പോസ്റ്റിനു കമന്റായി കരിസ്മാറ്റിക് ധ്യാനഗുരു ഫാ. ജെയിംസ് മഞ്ഞാക്കൽ ചേർത്ത വാചകങ്ങളാണ് ഈ പോസ്റ്റിന് ആധാരം.
പല അൽമായകുഞ്ഞാടുകൾക്കും പലപ്പോഴും സഭയെക്കാൾ വിശ്വാസം കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരായതുകൊണ്ട് തെറ്റിദ്ധരിയ്ക്കുവാൻ കച്ചകെട്ടിയിരിയ്ക്കുന്നവർ മേൽചേർച്ച വാചകങ്ങളിലൂടെ വഞ്ചിയ്ക്കപ്പെടുവാനോ ആശയക്കുഴപ്പത്തിലാകുവാനോ സാധ്യതയുണ്ട്. അതുകൊണ്ട് ചില ചിന്തകൾ പങ്കുവയ്ക്കുന്നത് ഉചിതമെന്നു കരുതുന്നു.
1. മാർ തോമാ സ്‌ലീവാ ഒരു ഇടുങ്ങിയ ചിന്തയാണെന്നാണ് മഞ്ഞാക്കലച്ചന്റെ പക്ഷം. ക്രൂശിതരൂപമാണ് വിശാലമായ ചിന്ത.
അതെങ്ങനെയാണു ശരിയാവുക. സഭാ പിതാക്കന്മാരുടെ കാലത്തിനു ശേഷം (After 9th century) സഭയിലും പിന്നീട് നൂറ്റാണ്ടുകൾക്കു ശേഷം മദ്ബഹായിലും സ്ഥാനം പിടിച്ച ക്രൂശിതരൂപം വിശാലമായ ചിന്തയായും മിശിഹാരഹസ്യങ്ങളെയും പരിശുദ്ധ ത്രിത്വത്തെയും പ്രതിനിധാനം ചെയ്യാൻ കഴിയുന്ന സ്ലീവാ ഇടുങ്ങിയ ചിന്തയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നതെന്നു മനസിലാകുന്നില്ല. ലത്തീൽ സഭയൊഴിച്ചുള്ള ശ്ലൈഹീകസഭളിൽ ലത്തീൻ സഭയുടെ ബലപ്രയോഗങ്ങൾകൊണ്ടു മാത്രം കടന്നുവന്ന ക്രൂശിതരൂപം വിശാലചിന്തയേയും ലത്തീൻ സഭയൂൾപ്പെടെയുള്ള എല്ലാ ശ്ലൈഹീക സഭകളിലുമുള്ള പുഷ്പിതവും അലങ്കൃതവുമായ സ്ലീവാകളുടെ മാർ തോമാ നസ്രാണികളുടെ പതിപ്പായ മാർ തോമാ സ്ലീവാ സങ്കുചിതചിന്തയുമാകുന്നതെങ്ങനെ?
|
കോപ്റ്റിക് സ്ലീവ |
|
ഏത്യോപ്യൻ സ്‌ലീവാ |
|
ജറൂസലേം സ്ലീവാ |
|
മെൽക്കൈറ്റ് സ്ലീവാ |
|
മാറോനീത്ത സ്ലീവാ |
2. മാർ തോമാ സ്ലീവാ കൽദായവാദികളുടെ ഭാവനയോ?
മാർ തോമാ സ്ലീവായ്ക്ക് ആ നാമം നൽകുന്നത് നിർബന്ധിത ലത്തീനീകരണത്തിന്റെ അപ്പസ്തോലനായ മെനേസിസിന്റെ സ്വന്തം ചരിത്രകാരൻ അന്തോനിയോ ഗുആവെ ആണ്. അതായത് 17 ആം നൂറ്റാണ്ടിൽ. അന്നു കൽദായവാദികളുണ്ടായിരുന്നോ? മാർ തോമാ നസ്രാണികൾ തങ്ങളുടെ പള്ളികളിൽ ഈ സ്ലീവാ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നു രേഖപ്പെടുത്തിയ ഗുആവെയാണ്.
3. മാർ തോമാ സ്ലീവായുടെ പ്രാധാന്യം മനസിലാക്കുന്നവർ പൗലോസ് ശ്ലീഹായുടെ ഭാഷയിലെ "കർത്താവിന്റെ കുരിശിന്റെ ശത്രുക്കൾ" എന്നോ?
യഹൂദനായ പൗലോസ് കർത്താവിന്റെ പ്രതിമയോ എന്തിന് ചിത്രം പോലുമോ ഉപയോഗിച്ചിട്ടില്ല. ആ നിലയ്ക്ക് പൗലോസ് പറയുന്ന കർത്താവിന്റെ കുരിശ് ഏതായാലും ക്രൂശിതരൂപമല്ലെന്നു മൂന്നു തരം. ക്രൂശിത രൂപം കടന്നു വരുന്നതിനു മുൻപ് ലത്തീൻ സഭയിലുണ്ടായിരുന്നത് സ്ലീവാകളാണ്, ക്രൂശിയ്ക്കപ്പെട്ട, ഉത്ഥിതനായ മിശിഹായെ സൂചിപ്പിയ്ക്കുന്ന ശൂന്യമായ കുരിശുകൾ.
|
അർമ്മേനിയൻ കച്കർ |
|
ഇറ്റലിയിലെ രവന്നയിലെ കബറിടം |
അതുകൊണ്ട് കർത്താവിന്റെ കുരിശെന്നെ വിശേഷണം കൂടുതൽ യോജിയ്ക്കുക ക്രൂശിതരൂപത്തേക്കാൾ പുരാതനമായ സ്ലീവാകൾക്കാണ്. അത് പല ആകൃതിയിലും വലുപ്പത്തിലും ഉണ്ട്. എന്നത്തെ ഒരു സാഹചര്യത്തിൽ ക്രൂശിതരൂപവും മാർ തോമാ സ്ലീവായും മറ്റു സ്ലീവാകളുമെല്ലാം നമ്മുടെ കർത്താവിന്റെ കുരിശുതന്നെയാണ്.
|
അനുരാധപുരം സ്ലീവാ |
മാർ തോമാ സ്ലീവായുടെ ശത്രുക്കൾക്ക് കർത്താവിന്റെ കുരിശിന്റെ ശത്രു എന്ന വിശേഷണം നന്നായി ചേരും.
No comments:
Post a Comment