"ബിഷപ്പ് മാര്‍.
സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ദേഹവിയോഗത്തോടെയാണ് സീറോമലബാര്‍സഭയില്‍ കല്‍ദായവാദികള്‍
സ്വാധീനമുറപ്പിച്ചത്! സഭയിലെ എക്കാലത്തെയും മഹാപണ്ഡിതനായിരുന്ന മാര്‍.
മങ്കുഴിക്കരിയുടെ കാലത്ത് ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കല്‍ദായവാദികള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തോടെ സടകുടഞ്ഞെഴുന്നേറ്റു എന്നതാണു യാഥാര്‍ത്ഥ്യം."
- മനോവ ഓൺ ലൈൻ
എന്താണ് കൽദായവാദമെന്നു നിർവ്വചിയ്ക്കപ്പെട്ടിട്ടൂണ്ടോ
എന്നു സംശയമുണ്ട് എങ്കിലും സ്ലീവാ, കിഴക്കിനഭിമുഖമായുള്ള ആരാധനാക്രമത്തിന്റെ ആഘോഷം
തുടങ്ങിയവയോട് വിരോധമുള്ള ലത്തീനികൾ മറുപക്ഷത്തെ വിളിയ്ക്കുന്ന പേരാണ് കൽദായവാദികൾ എന്നു പറയാമെന്നു തോന്നുന്നു.
പൗരസ്ത്യ സുറിയാനീ ആരാധനാക്രമം പിന്തുടരുന്ന മൂന്നു സഭകളായ കൽദായ കത്തോലിയ്ക്കാ സഭ,
അസ്സീറിയൻ സഭാ അഥാവാ കിഴക്കൻ സഭ, സീറോ മലബാർ സഭ എന്നിവയ്ക്ക് തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്.
കൽദായകാരുടെ കുർബാനയുടെ പകർപ്പ് അല്ല സീറോ മലബാർ സഭയുടെ കുർബാന. കൽദായക്കാരുടെ സ്ലീവാ
അല്ല മാർ തോമാ സ്ലീവാ. അതുകൊണ്ടു തന്നെ കൽദായ
വാദം എന്ന പ്രയോഗത്തിന് വലിയ സാംഗത്യമുണ്ടെന്നു തോന്നുന്നില്ല. എന്നാലും അങ്ങനെയൊരു
ഇരട്ടപ്പേര് ചിലർ ഇപ്പോഴും നൽകുന്നു എന്നതു യാഥാർത്ഥ്യം.
മാർ തോമാ സ്ലീവ
എന്നു മുതലാണ് മാർ തോമാ സ്ലീവായോട് ഒരു കൂട്ടർക്ക് അയിത്തമുണ്ടായത്? 1973 ഇൽ ഇന്ത്യാ ഗവർമെന്റ് മാർ തോമാ സ്ലീവായുടെ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ? മാർ തോമാ സ്ലീവായുടെ തിരുന്നാൾ വത്തിയ്ക്കാൻ ഓർദോയിൽ ചേർത്തപ്പോഴും പിന്നീട് സപ്ലിമെന്തും മെസ്തീരിയുമിൽ ചേർത്തപ്പോഴും പിന്നീട് ആരാധനാക്രമ തിരുവസ്ത്രങ്ങളിൽ മാർ തോമാ സ്ലീവാ തുന്നിച്ചേർക്കണമെന്ന് വത്തിയ്ക്കാൻ നിർദ്ദേശിച്ചപ്പോഴും എതിർപ്പുകളില്ലായിരുന്നു. പിന്നീട് 1990 കളിൽ മാത്രമാണ് ചില സ്ഥാപിത താല്പര്യക്കാർ എതിർപ്പുകളുമായി വരുന്നത്. ചുരുക്കത്തിൽ പറങ്കി മിഷനറിമാർ വരുന്നതിനു മുൻപ് മലങ്കരയിലെ മാർ തോമാ നസ്രാണീകൾ ഉപയിച്ചിരുന്ന സ്ലീവായ്ക്ക് 1990 വരെ സ്വദേശികളാരും എതിരുനിന്നിട്ടില്ല.
കിഴക്കിനഭിമുഖമായ ബലിയർപ്പണം
രണ്ടാം വത്തിയ്ക്കാൻ സൂനഹദോസിന്റെ അനഭിലഷണീയമായ പരിണിതഫലമായിട്ടാണ് ജനാഭിമുഖ കുർബാനയെ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെപ്പോലെയുള്ള ആരാധനാക്രമ പണ്ഡിതർ വിലയിരുത്തുന്നത്. കത്തോലിയ്ക്കാ സഭ രണ്ടായിരം വർഷത്തോളം (1900 വർഷമെങ്കിലും) പിന്തുടർന്ന ഒരു പാരമ്പര്യമായ കിഴക്കിനഭിമുഖമായ ദൈവാരാധനയെ കൽദായവാദികൾ പുതിയതായി കണ്ടുപിടിച്ച ഒന്നായി ചിത്രീകരിയ്ക്കുന്നത് മതിയായ ചരിത്രബോധമില്ലാഞ്ഞിട്ടോ മറ്റു ഗൂഢ ഉദ്ദ്യേശങ്ങളുണ്ടായിട്ടോ ആണ്.
ചുരുക്കത്തിൽ മനോവയുടെ വാചകങ്ങൾ ചരിത്രബോധമുള്ളവർ ഇങ്ങനെ മാറ്റിയെഴുതും. വിചിത്രമെന്നു പറയട്ടെ രണ്ടാം വത്തിയ്ക്കാൻ കൗൺസിലോടെയാണ് സീറോ മലബാർ സഭയിൽ പൗരസ്ത്യ വിരുദ്ധത സ്വാധിനമുറപ്പിച്ചത്. ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയും അക്കൂട്ടത്തിൽ പെടും.
കൂടുതൽ വായനയ്ക്ക്:
http://www.nasranifoundation.org/articles/manichaeism.html
http://nasrani.net/2010/10/09/saint-thomas-cross-a-religio-cultural-logo-of-saint-thomas-christians/
No comments:
Post a Comment