ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതുകൊണ്ട് അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ എത്തിയിരുന്നില്ല.
അറമായ അരാമിന്റെ ഭാഷ
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ. അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം.
ഹീബ്രു = അരമായ + കാനാൻ
അബ്രാഹാമും ലോത്തും ഹാരാനിൽ നിന്ന് കാനാനിലേയ്ക്കു വന്നു. അരമായ ഭാഷ കാനാൻകാരുടെ ഭാഷയുമായി ചേർന്ന് ഹീബ്രു ഭാഷ ഉണ്ടായി. യാക്കോവും അമ്മാവനായ ലാബാനും തമ്മിലുള്ള സംസാരത്തിൽ യാക്കോവ് സംസാരിയ്ക്കുന്നത് ഹീബ്രുവും ലാബാൻ സംസാരിയ്ക്കുന്നത് അരമായയുമാണ്. അരമായയുടെ കാനാൻ വകഭേദമായി ഹീബ്രുവിനെ കാണാവുന്നതാണ്.
മെസൊപ്പൊട്ടാമിയൻ ഭാഷകൾ
സുമേറിയൻ-അക്കദിയൻ ഭാഷകളാണ് മെസൊപ്പോട്ടാമിയായിലെ പുരാതന ഭാഷകൾ. മറ്റൊരു ഭാഷ അറമായ ആണ്. ബി.സി മൂന്നാം സഹസ്രാബ്ധത്തിൽ സുമേറിയൻ-അക്കാദിയൻ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് സുമേറിയൻ ഭാഷ ഇല്ലാതാവുകയും അക്കാദിയൻ ഭാഷ ശക്തമാവുകയും ചെയ്തു. അക്കാദിയന് അസീറിയൻ, ബാബിലോണിയൻ ഭാഷാഭേദങ്ങളുണ്ടായിരുന്നു. ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ അറമായ കുടിയേറ്റങ്ങളൂടെ ഫലമായി ബാബിലോണീയായിലും അസീറിയായിലും അറമായ ശക്തിപ്രാപിച്ചു. നിയോ അസ്സീറിയൻ സാമ്രാജ്യകാലത്ത്, തിഗിലത്ത് പെലേസറിന്റെ ഭരണത്തിൽ ( ബിസി 8ആം നൂറ്റാണ്ട്) കീഴിൽ അസീറിയിൽ സാമ്രാജ്യം വികസിയ്ക്കുകയും അറമായ ശക്തിപ്രാപിയ്ക്കുകയും അക്കാദിയൻ ഭാഷ നാമാവശേഷമാവുകയും ചെയ്തു. പിന്നീടിങ്ങോട്ട് അറബി (എ.ഡി 8ആം നൂറ്റാണ്ട് )പശ്ചിമേഷ്യയിൽ വ്യാപിയ്ക്കുന്നതുവരെ അറമായ ആയിരുന്നു അവിടങ്ങളിലെ ഭാഷ.
യഹൂദരും അറമായയും
പൂർവ്വപിതാവായ അവറാഹത്തിന്റെ ഭാഷ അറമായ ആയിരുന്നെന്നു നാം കണ്ടു കഴിഞ്ഞു. കാനാൻ വച്ച് അവറാഹത്തിന്റെ പിന്മുറക്കാരുടെ ഭാഷ ഹീബ്രു ആയി. പിന്നീട് അസീറിയൻ പ്രവാസം വരെ അവർ ഹീബ്രു ഉപയോഗിച്ചു. അസീറീയ ഇസ്രായേലിനെ കീഴടക്കുന്നതിലൂടെ അവരുടെ അറമായ ബന്ധം പുനസ്ഥാപിയ്ക്കപ്പെട്ടു. ഇക്കാലത്ത് യൂദയാ അസീറീയൻ വത്കരണത്തിനു വിധേയമായി. പിന്നീട് ബാബിലോൺ അസീറീയായേയും യൂദയായേയും കീഴടക്കി. അതോടെ യഹൂദരുടെ സംസാര ഭാഷ പൂർണ്ണമായും അറമായ ആയി മാറി. പേർഷ്യ ബാബിലോണിനെയും ഈജിപിതിനെയും ആക്രമിച്ച് കീഴടക്കി. അതോടെ പശ്ചിമേഷ്യ മുഴുവനും അറമായ സംസാരഭാഷ ആയിത്തീർന്നു. യഹൂദരും ഇസ്രായേല്യരും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെട്ടു, ഏഷ്യയുടെ വാണിജ്യകേന്ദ്രങ്ങളിലൊക്കെ അറമായ കച്ചവടഭാഷയായി. ചിതറിയ്ക്കപ്പെട്ട യഹൂദരും ഇസ്രായേല്യരും അവിടങ്ങളിലൊക്കെ കുടിയേറീ കോളനികളുണ്ടാക്കി. യഹൂദർക്ക് അറമായയിൽ വേദപുസ്തകത്തിന്റെ പരിഭാഷയുണ്ടായി. അവരുടെ ദൈനം ദിന പ്രാർത്ഥനകൾ അറമായ ആയിത്തീർന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് എസ്രായുടെയും നെഹമിയായും നേതൃത്വത്തിൽ യഹൂദരുടെ രാജ്യം പുനസ്ഥാപിയ്ക്കപ്പെട്ടു. എങ്കിലും അറമായയുടെ സ്വാധീനം തുടർന്നു.
അറമായ ഗ്രീക്ക് റോമൻ ഭരണത്തിൻ കീഴിൽ
പേർഷ്യയെ ഗ്രീക്കുകാർ കീഴടക്കി. സാംസ്കാരികമായി ഏഷ്യയിൽ ഗ്രീക്ക് സ്വാധീനമുണ്ടായിരിയ്ക്കാമെങ്കിലും സംസാരഭാഷയായി ഗ്രീക്കിനെ വളർത്തുവാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭരണഭാഷയായി ഗ്രീക്കും സംസാരഭാഷയായി അറമായയും തുടർന്നു. പിന്നീട് റോമാക്കാർ ഗ്രീസിനെ കീഴടക്കുമ്പോഴും ഗ്രീക്കിന്റെയും അറമായയുടേയും സ്വാധീനം പഴയപടി തുടരുകയാണുണ്ടായത്. അതുകൊണ്ടൂ തന്നെ ഗ്രീക്ക്-റോമൻ നാണയങ്ങളുടെ സാന്നിധ്യം ഗ്രീക്ക് റോമൻ ഭാഷകളുടെ സ്വാധീനമായി തെറ്റിദ്ധരിയ്ക്കേണ്ട കാര്യമില്ല. ഇക്കാലങ്ങളിലെല്ലാം ഈജിപ്തു മുതൽ കിഴക്കോട് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായയ്ക്ക് പ്രകടമായ സ്വാധീനമൂണ്ടായിരുന്നു.

No comments:
Post a Comment