Wednesday, December 23, 2015

ഇസ്രായേൽ ജനം പേർഷ്യൻ ഭരണത്തിൽ

സൈറസ്സിന്റെ നേതൃത്വത്തിൽ പേർഷ്യ ബാബിലോണിനെ ആശ്രമിയ്ക്കുകയും  ഇസ്രായേൽ ജനം സൈറസിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. സൈറസ്സിന്റെ മകൻ ഈജിപ്ത് കീഴടക്കിയതോടു കൂടി പശ്ചിമേഷ്യ മുഴുവൻ പേർഷ്യൻ ഭരണത്തിൽ കീഴിലായി.

പേർഷ്യൻ ഭരണം ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറുടെ  ആക്രമണം വരെ തുടർന്നു.

ബാബിലോണിയൻ പ്രവാസം

അസീറിയായുടെ കീഴിലായിരുന്ന ബാബിലോൺ നബോപൊലാസറിന്റെ കാലത്ത് സ്വന്തന്ത്ര രാജ്യമായി.  നബൊപൊലാസർ  കൽദായ ഗോത്രക്കാരനായിരുന്നു. നബോപ്പൊലാസർ,  അസ്സീറിയായുടെ മറ്റു പ്രവശ്യകളായിരുന്ന മേദിയ, പേർഷ്യ തുടങ്ങിയവയുമായി ചേർന്ന് അസ്സീറിയാ കീഴ്പ്പെടുത്തി.

യഹോയാക്കിം യൂദായുടെ രാജാവായിരിയ്ക്കെ ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ ആക്രമിച്ചു കീഴ്പ്പെടുത്തി (ബി.സി 605) . നബുക്കദ്നേസർ നബോപൊലാസറിന്റെ മകനായിരുന്നു.

ബാബിലോൺ പ്രവാസം  സൈറസിന്റെ പേർഷ്യ ബാബിലോണിനെ കീഴ്പ്പെടുത്തുന്നതു വരെ തുടർന്നു.



Friday, December 18, 2015

അസ്സീറീയൻ പ്രവാസം

സോളമന്റെ മരണശേഷം  ബി.സി 931ൽ ഇസ്രായേൽ വിഭജിയ്ക്കപ്പെട്ടു. തെക്ക് യൂദാരാജ്യവും വടക്ക് ഇസ്രായേൽ രാജ്യവും. സോളമന്റെ മകനായ റഹോബോവാം യൂദായേയും നെബോത്തിന്റെ പുത്രൻ ജറോബോവാം ഇസ്രായേലിനെനും ഭരിച്ചു.

ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ഞാൻ സോളമന്റെ കയ്യിൽ നിന്ന് രാജ്യമെടുത്ത് പത്തുഗോത്രങ്ങൾ നിനക്കു (ജറോബോവാമിന്) തരും. (1 രാജാക്കന്മാർ 11:31)

മെനാഹേം രാജാവായിരിയ്ക്കെ (2 രാജാക്കന്മാർ 15: 17-20) അസ്സീറിയൻ രാജാവായ തിൽഗെത്ത് പെൽനേസർ ഇസ്രായേലിനെ ആക്രമിച്ചു (738 ബീ.സി). അവൻ റൂബൻ, ഗാദ് ഗോത്രങ്ങളേയും മനാസെയുടെ അർദ്ധഗോഗ്രത്തെയും തടവുകാരായി പിടുച്ചുകൊണ്ടു പോയി. (1 ദിനവൃത്താന്തം 5:26). മെനാഹാം അസ്സീറിയായ്ക്കു കപ്പം കൊടുത്തു.

ആഹാസ് യൂദയായുടെ രാജാവായിരുന്ന കാലത്ത് ബിസി 735ൽ അസ്സീറീയായുടെ സാമന്ത പ്രദേശങ്ങളായിരുന്ന സിറിയയും ഇസ്രായേലും യൂദയായെ ആക്രമിച്ചു. ആഹാസ് തിൽഗെത്ത് പെൽനേറിന് ആളയച്ചു,  കപ്പം കൊടുത്ത് സാമന്തനായി.  ആഹാസിന്റെ  പന്ത്രണ്ടാം ഭരണവർഷം ഹോസിയ  സമരിയായിൽ ഇസ്രായേലിന്റെ രാജാവായി. അക്കാലത്ത് തിൽഗെത്ത് പെൽനേറിന്റെ മകൻ ഷമൽനേസർ ഇസ്രായേലിനെ ആക്രമിച്ചു.  ഹോസിയ ഷമൽനേസറിനു കപ്പം കൊടുത്തു. എന്നാൽ പിന്നീട് ഹോസിയ ഈജിപ്തു മായി ചേരുകയും അസ്സീറിയായ്ക്കു കപ്പം കൊടുക്കുന്നതു നിർത്തുകയും ചെയ്തു (ബി.സി 725). അസ്സീറിയ ഇസ്രായേലിനെ ആക്രമിച്ചു, മൂന്നു വർഷത്തേയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഹോസിയായുടെ 9 ആം ഭരണവർഷം ഇസ്രായേൽ അസ്സീറിയായ്ക്കു കീഴിലാവുകയും ഇസ്രായേൽക്കാരെ അസ്സീറിയായിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.

ഇക്കാലത്ത് യൂദാ അസ്സീറിയായ്ക്ക് കപ്പം കൊടുക്കുകയായിരുന്നു. ആഹാസ് അസീറിയൻ ദേവന്മാരുടെ പ്രതിമകൾ യൂദയായിൽ നിർമ്മിയ്ക്കുകയും ചെയ്തു.   യൂദായ്ക്കു വടക്ക്, അസീറിയ കീഴ്പ്പെടുത്തിയ എന്നാൽ നാടുകടത്തപ്പെടാതിരുന്ന ഇസ്രായേൽക്കാരുടെ പ്രദേശങ്ങളീലേയ്ക്ക്  അതിർത്തി വ്യാപിപ്പിയ്ക്കുകയും ചെയ്തു.

 അസ്സീറിയൻ രാജാവായ സെന്നാക്കരീബിന്റെ കാലത്ത് അസ്സീറിയ യൂദയായെ ആക്രമിച്ചു.  യൂദായുടെ പല നഗരങ്ങളൂം അസീറിയായുടെ അധീനതയിലായി. പക്ഷേ ഓർസ്ലേമിനെ വളഞ്ഞെങ്കിലും കീഴ്പ്പെടുത്താനയില്ല. യഹോയക്കിമിന്റെ ഭരണകാലത്ത് ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ കീഴ്പ്പെടുത്തുന്നതുവരെ യൂദാ അസീറിയായുടെ സാമന്തരാജ്യമായിരുന്നു.


Thursday, December 17, 2015

അറമായ ഭാഷയുടെ വ്യാപനം ഏഷ്യയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ്  ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതുകൊണ്ട്  അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ  എത്തിയിരുന്നില്ല.

അറമായ അരാമിന്റെ ഭാഷ
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ   അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ.  അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം.

ഹീബ്രു = അരമായ + കാനാൻ
 അബ്രാഹാമും ലോത്തും ഹാരാനിൽ നിന്ന് കാനാനിലേയ്ക്കു വന്നു. അരമായ ഭാഷ കാനാൻകാരുടെ ഭാഷയുമായി ചേർന്ന് ഹീബ്രു ഭാഷ ഉണ്ടായി. യാക്കോവും അമ്മാവനായ ലാബാനും തമ്മിലുള്ള സംസാരത്തിൽ യാക്കോവ് സംസാരിയ്ക്കുന്നത് ഹീബ്രുവും ലാബാൻ സംസാരിയ്ക്കുന്നത് അരമായയുമാണ്.  അരമായയുടെ കാനാൻ വകഭേദമായി ഹീബ്രുവിനെ കാണാവുന്നതാണ്.

മെസൊപ്പൊട്ടാമിയൻ ഭാഷകൾ
സുമേറിയൻ-അക്കദിയൻ ഭാഷകളാണ് മെസൊപ്പോട്ടാമിയായിലെ പുരാതന ഭാഷകൾ.  മറ്റൊരു ഭാഷ അറമായ ആണ്. ബി.സി മൂന്നാം സഹസ്രാബ്ധത്തിൽ സുമേറിയൻ-അക്കാദിയൻ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത്  സുമേറിയൻ ഭാഷ ഇല്ലാതാവുകയും അക്കാദിയൻ ഭാഷ ശക്തമാവുകയും ചെയ്തു. അക്കാദിയന് അസീറിയൻ, ബാബിലോണിയൻ ഭാഷാഭേദങ്ങളുണ്ടായിരുന്നു.  ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ അറമായ കുടിയേറ്റങ്ങളൂടെ ഫലമായി ബാബിലോണീയായിലും അസീറിയായിലും അറമായ ശക്തിപ്രാപിച്ചു.  നിയോ അസ്സീറിയൻ സാമ്രാജ്യകാലത്ത്, തിഗിലത്ത് പെലേസറിന്റെ ഭരണത്തിൽ ( ബിസി 8ആം നൂറ്റാണ്ട്) കീഴിൽ അസീറിയിൽ സാമ്രാജ്യം വികസിയ്ക്കുകയും അറമായ ശക്തിപ്രാപിയ്ക്കുകയും അക്കാദിയൻ ഭാഷ നാമാവശേഷമാവുകയും ചെയ്തു.  പിന്നീടിങ്ങോട്ട് അറബി (എ.ഡി 8ആം നൂറ്റാണ്ട് )പശ്ചിമേഷ്യയിൽ വ്യാപിയ്ക്കുന്നതുവരെ അറമായ ആയിരുന്നു അവിടങ്ങളിലെ ഭാഷ.
  
യഹൂദരും  അറമായയും
പൂർവ്വപിതാവായ അവറാഹത്തിന്റെ ഭാഷ അറമായ ആയിരുന്നെന്നു നാം കണ്ടു കഴിഞ്ഞു. കാനാൻ വച്ച് അവറാഹത്തിന്റെ പിന്മുറക്കാരുടെ ഭാഷ ഹീബ്രു ആയി. പിന്നീട് അസീറിയൻ പ്രവാസം വരെ അവർ ഹീബ്രു ഉപയോഗിച്ചു. അസീറീയ ഇസ്രായേലിനെ കീഴടക്കുന്നതിലൂടെ അവരുടെ അറമായ ബന്ധം പുനസ്ഥാപിയ്ക്കപ്പെട്ടു. ഇക്കാലത്ത് യൂദയാ അസീറീയൻ വത്കരണത്തിനു വിധേയമായി.  പിന്നീട് ബാബിലോൺ അസീറീയായേയും യൂദയായേയും കീഴടക്കി. അതോടെ യഹൂദരുടെ സംസാര ഭാഷ പൂർണ്ണമായും അറമായ ആയി മാറി. പേർഷ്യ ബാബിലോണിനെയും ഈജിപിതിനെയും ആക്രമിച്ച് കീഴടക്കി.  അതോടെ പശ്ചിമേഷ്യ മുഴുവനും അറമായ സംസാരഭാഷ ആയിത്തീർന്നു.  യഹൂദരും ഇസ്രായേല്യരും  ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെട്ടു, ഏഷ്യയുടെ  വാണിജ്യകേന്ദ്രങ്ങളിലൊക്കെ അറമായ കച്ചവടഭാഷയായി. ചിതറിയ്ക്കപ്പെട്ട യഹൂദരും ഇസ്രായേല്യരും അവിടങ്ങളിലൊക്കെ കുടിയേറീ കോളനികളുണ്ടാക്കി. യഹൂദർക്ക് അറമായയിൽ വേദപുസ്തകത്തിന്റെ പരിഭാഷയുണ്ടായി. അവരുടെ ദൈനം ദിന പ്രാർത്ഥനകൾ അറമായ ആയിത്തീർന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് എസ്രായുടെയും നെഹമിയായും നേതൃത്വത്തിൽ യഹൂദരുടെ രാജ്യം പുനസ്ഥാപിയ്ക്കപ്പെട്ടു. എങ്കിലും അറമായയുടെ സ്വാധീനം തുടർന്നു.

അറമായ ഗ്രീക്ക് റോമൻ ഭരണത്തിൻ കീഴിൽ
പേർഷ്യയെ ഗ്രീക്കുകാർ കീഴടക്കി.  സാംസ്കാരികമായി ഏഷ്യയിൽ ഗ്രീക്ക് സ്വാധീനമുണ്ടായിരിയ്ക്കാമെങ്കിലും  സംസാരഭാഷയായി ഗ്രീക്കിനെ വളർത്തുവാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭരണഭാഷയായി ഗ്രീക്കും സംസാരഭാഷയായി അറമായയും തുടർന്നു. പിന്നീട് റോമാക്കാർ ഗ്രീസിനെ കീഴടക്കുമ്പോഴും ഗ്രീക്കിന്റെയും അറമായയുടേയും സ്വാധീനം പഴയപടി തുടരുകയാണുണ്ടായത്. അതുകൊണ്ടൂ തന്നെ ഗ്രീക്ക്-റോമൻ നാണയങ്ങളുടെ സാന്നിധ്യം  ഗ്രീക്ക് റോമൻ ഭാഷകളുടെ സ്വാധീനമായി തെറ്റിദ്ധരിയ്ക്കേണ്ട കാര്യമില്ല. ഇക്കാലങ്ങളിലെല്ലാം ഈജിപ്തു മുതൽ കിഴക്കോട് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായയ്ക്ക് പ്രകടമായ സ്വാധീനമൂണ്ടായിരുന്നു.



Monday, December 7, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ -2

മെസൊപ്പൊട്ടാമിയൻ നാഗരികതയുമായി സിന്ധൂനദീതട നാഗരികതയ്ക്ക് ഉണ്ടായിരുന്ന കച്ചവടബന്ധങ്ങൾ ആര്യന്മാരുടെ ആക്രമണശേഷം ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്ത സിന്ധൂനദീതടവാസികൾ തുടർന്നിരിയ്ക്കണം.  ദ്രാവിഡന്മാരാണ് സിന്ധൂനദീതട വാസികൾ എന്ന് ഒരു വാദമുണ്ട്. സിന്ധൂനദീതട ലിപിയെ ദ്രാവിഡലിപിയുടെ പൂർവ്വരൂപമായാണ് ഇരവിത്താനം മഹാദേവൻ കണക്കാക്കുന്നത്. സിന്ധൂനദീതടവാസികൾക്ക്  പേർഷ്യയുമായും മെസൊപ്പൊട്ടൊമിയയുമായും കച്ചവടബന്ധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് പേർഷ്യയുമായും മെസൊപ്പൊട്ടാമിയുമായും ഉണ്ടായ വാണിജ്യബന്ധങ്ങൾ.

കേരളത്തിന്  അറബിക്കടലിന്റെ പടീഞ്ഞാറൻ തീരവുമായി കടൽ‌ മാർഗ്ഗമുള്ള വാണീജ്യപാത രണ്ടു തരത്തിലാണ്. ഒന്ന് ഏഷ്യയുടെ തീരഭാഗങ്ങളെ ചുറ്റിയുള്ള നീളം കൂടിയ പാത, രണ്ട് അറബിക്കടലിനെ മുറികൊണ്ട് ചെങ്കടലിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്കുള്ള പാത. രണ്ടാമത്തേത് ഹിപ്പാലസിന്റെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഹിപ്പാലസിനു മുൻപ് കേരളത്തിന് അറേബ്യയുമായോ ഈജിപ്തുമായോ ആഫ്രിയ്ക്കൻ രാജ്യങ്ങളുമായോ നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നില്ല എന്ന അനുമാനത്തിലെത്താം. ഈജിപിതിനും അറേബ്യായ്ക്കും ആഫ്രിയ്ക്കൻ രാജ്യങ്ങളുമായി കടൽമാർഗ്ഗമുണ്ടായിരുന്ന കച്ചവടബന്ധത്തിനു തെളിവുകളുണ് എങ്കിലും അവർക്ക് ഇന്ത്യൻ മഹാസമുദ്രം കുറുകെക്കടന്നുള്ള കച്ചവടമുണ്ടായിരുന്നതായി കരുതുവാൻ വയ്യ.  ദക്ഷിണേന്ത്യൻ വസ്തുവകകൾ പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനങ്ങൾ അവർക്ക് ലഭിച്ചത് മെസൊപ്പോട്ടാമിയായിൽ നിന്നാണ്. ചുരുക്കത്തിൽ ദക്ഷിണേയ്ക്ക് നേരിട്ട് കച്ചവമുണ്ടായിരുന്നത് പേർഷ്യയുമായും മെസൊപ്പൊട്ടാമിയായുമായും മാത്രമായിരുന്നു എന്ന അനുമാനത്തിലേയ്ക്കാണ് ഇതെത്തിയ്ക്കുന്നത്. (ചൈനയുമായുള്ള കച്ചവടബന്ധം ഇവിടെ പരിഗണിയ്ക്കുന്നില്ല)


Friday, November 27, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ

കേരളത്തിലെ യഹൂദക്കുടിയേറ്റവും കേരളത്തിലേയ്ക്കുള്ള തോമാശ്ലീഹായുടെ വരവും ക്രിസ്തുമതപ്രചാരണവും പരാമർശിയ്ക്കുമ്പോൾ ഒഴിവാക്കാനാവത്ത ഒരു കണ്ണിയാണ് കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ.

റോമായുമായുള്ള കച്ചവടബന്ധങ്ങൾ
ബി.സി.323-മാണ്ടിൽ അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചതിനെത്തുടർന്ന് ഗ്രീക്ക് സാമ്രാജ്യം മൂന്നായി വിഭജിയ്ക്കപ്പെട്ടു.  ഈജിപ്ത്, കാനാൻ ദേശം, പാലസ്തീനാ എന്നിവ ടോളമിയുടെ അധീനധയിലായി. സെല്യൂക്കസ് മെസപ്പോട്ടോമിയ (ഇറാക്ക്), പേർഷ്യ (ഇറാൻ),  സിറിയ എന്നിവയുടെ ഭരണകർത്താവായി.  ലിസിമാക്കസിനായിരുന്നു യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ത്രെയിസ് (ബൾഗേറിയ, ഗ്രീസ്), ഏഷ്യാമൈനർ (ടർക്കി) എന്നിവയുടെ ഭരണം. ബിസി 190 മുതൽ ഏഷ്യാമൈനറിൽ റോമൻ ഭരണം ആരംഭിച്ചു. ബി.സി 64 ൽ സെല്യൂക്കസ് സാമ്രാജ്യവും ബിസി 30 ൽ ടോളമിയുടെ സാമ്രാജ്യവും റോമൻ ഭരണത്തിനു കീഴിലായി.  ഇപ്രകാരം ഗ്രീസിന്റെ പ്രദേശങ്ങളെല്ലാം റോമൻ ഭരണത്തിന്റെ കീഴിലാവുകയും റോമാ  അറേബ്യൻ കടലുവഴിയുള്ള വാണിജ്യബന്ധം ആരംഭിയ്ക്കുകയും ചെയ്തു എന്നു വേണം അനുമാനിയ്ക്കാൻ.  മെസപ്പോട്ടോമിയായുടേയും പേർഷ്യായുടേയും നിയന്ത്രണം പേർഷ്യൻ ഉൾക്കടൽ വഴിയുള്ള വ്യാപാരബന്ധവും, ഈജിപ്തിന്റെ നിയന്ത്രണം ചെങ്കടലുവഴിയുമുള്ള വ്യാപാരബന്ധത്തെ സഹായിച്ചിരിയ്ക്കണം.  അതായത് ബിസി 64 നു ശേഷം മാത്രമായിരിയ്ക്കും കേരളവും റോമാ സാമ്രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം ആരംഭിച്ചിരിയ്ക്കുക. ഇക്കാലഘട്ടത്തിലെല്ലാം ഗ്രീക്ക് വ്യാപാരബന്ധങ്ങൾ തുടരുകയും  ചെയ്തിരിയ്ക്കും.

ഗ്രീസുമായുള്ള കച്ചവടബന്ധങ്ങൾ
അലക്സാണ്ടറിന്റെ കാലത്തോടെയാണ് ഗ്രീസ് ഏഷ്യൻ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിത്തുടങ്ങുന്നത്. ബി.സി 334 മുതൽ ബിസി 326 വരെ യുള്ള കാലഘട്ടത്തിൽ ഏഷ്യയുടെ മിക്കഭാഗങ്ങളും അലക്സാണ്ടറിന്റെ കീഴിലായി. അലക്സാണ്ടറിന്റെ കാലത്തിനു ശേഷം മാത്രമായിരിയ്ക്കും ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം തുടങ്ങുന്നത്. ഹിപ്പാലസ് കാലവർഷക്കാറ്റ് കണ്ടുപിടിച്ചതിനു ശേഷമാണ് ഗ്രീക്കുകാർ വരുവാൻ തുടങ്ങിയതെന്നു കരുതുവാനാവില്ല.  പരമ്പരാഗതമായി  ഈജിപിതുകാർക്കും അറബികൾക്കും അറിവുണ്ടായിരുന്ന കാര്യം രേഖപ്പെടുത്തുകയും കൃത്യമാക്കുകയും മാത്രമാവാം ഹിപ്പാലസ് ചെയ്തത്. അതുകൊണ്ട് ബിസി മൂന്നാം  നൂറ്റാണ്ടിന്റെ അവസാനത്തിലോ ബി.സി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം ആരംഭിച്ചു എന്നു കരുതാം. അതുവരെ ഉണ്ടായിരുന്ന പേർഷ്യയുമായും അറേബ്യയുമായുള്ള വ്യാപാരബന്ധങ്ങൾ നിലനിൽക്കുകയും  ചെയ്തിരിയ്ക്കണം.

ഗ്രീസ്-റോമൻ ബന്ധങ്ങൾക്കു മുൻപ്
ഗ്രീസിനും റോമിനും മുമ്പുള്ള കേരളത്തിന്റെ കച്ചവടബന്ധങ്ങൾ മെസൊപ്പോട്ടാമിയ, ഈജിപിത്, ഫിനീഷ്യ, ചൈന, പേർഷ്യ എന്നിവിടങ്ങളുമായിട്ടിരിയ്ക്കണം. ഇതിൽ ആരൊക്കെ നേരിട്ട് കച്ചവടം നടത്തി,  കടൽ മാർഗ്ഗമുപയോഗിച്ചുള്ള കച്ചവടം എപ്രകാരമായിരുന്നു, ആരൊക്കെ  ഹിപ്പാലസ് കാറ്റ് ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഈജിപ്തിലെ ഫറവോ ആയിരുന്ന റാംസെസ് 2 -ന്റെ (1303 BC - 1213 BC) മമ്മിയിൽ നിന്നും കേരളത്തിൽ നിന്നുള്ള കുരുമുളക് കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങൾ അക്കാലത്തേ പ്രശസ്തമായിരുന്നു എന്ന് അനുമാനിയ്ക്കാവുന്നതാണ്.

സിന്ധൂനദീതട സംസ്കൃതിയ്ക്ക് പേർഷ്യയും മെസൊപ്പൊട്ടാമിയയും ആയി കടൽ മാർഗ്ഗം വ്യാപരബന്ധങ്ങൾ ഉണ്ടായിരുന്നു. ഹാരപ്പയിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന മുദ്രകളും മണികളും തൂക്കക്കട്ടികളും മെസപ്പൊട്ടാമിയയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് കറാച്ചി, ഗുജറാത്ത്, ഗോവ, ബോംബെ, മംഗലാപുരം, കോഴിക്കോട് ഇവയെല്ലാം പഴയകാല കച്ചവടകേന്ദ്രങ്ങളായിരുന്നു.  ഹിപ്പാലസ് കാറ്റ് ഉപയോഗിച്ചിട്ടുള്ള ചെങ്കടൽ നിന്ന് അറബിക്കടലിനെ മുറിച്ചുള്ള കടൽ മാർഗ്ഗം പുതിയ കണ്ടുപിടുത്തമാണെന്ന് കരുതിയാൽ തന്നെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് കിഴക്കോട്ടും  പിന്നെ കറാച്ചി മുതൽ തെക്കോട്ടുമുള്ള കടൽ മാർഗ്ഗമുള്ള കച്ചവടം ഉണ്ടായിരുന്നിരിയ്ക്കുക സാധ്യമാണ്.  ദൈർഘമേറിയ ഈ യാത്രയെ നാല്പതു ദിവസത്തേയ്ക്ക് ചുരുക്കി എന്നതായിരിയ്ക്കും ഹിപ്പാലസിന്റെ പ്രസക്തി.

ഈജിപ്തുമായുള്ള കച്ചവടബന്ധം

ഈജിപ്തുമായി നേരിട്ട് കേരളത്തിന് വ്യാപാരബന്ധമുണ്ടായിരിന്നില്ല എന്ന് അനുമാനിയ്ക്കാം.  പശ്ചിമേഷ്യൻ കച്ചവടവും ആഫ്രിക്കൻ കച്ചവടവും സംഗമിയ്ക്കുന്ന സ്ഥലമായിരുന്നിരിയ്ക്കണം ഈജിപ്ത്.  മെസൊപ്പൊട്ടോമിയായുമായും എത്യോപ്യയുമായും അറേബ്യയുമായും ഈജിപ്തിനു കച്ചവടബന്ധമുണ്ടായിരുന്നു. ഹിപ്പാലസ് മൺസൂൺ കാറ്റ് കണ്ടുപിടിച്ചു കഴിഞ്ഞു മാത്രമായിരിയ്ക്കാം ഈജിപ്തുമായി നേരിട്ട് കച്ചവടബന്ധം ആരംഭിയ്ക്കുന്നത്. അതിനോടകം തന്നെ ഈജിപ്ത്  യഥാക്രമം പേർഷ്യ, ഗ്രീക്ക്, റോമാ അധിനിവേശങ്ങൾക്ക് വിധേയപ്പെട്ടിരുന്നു.

കേരളത്തിന്റെ റോമൻ ബന്ധങ്ങൾ  ബിസി ഒന്നാം നൂറ്റാണ്ടിലും ഗ്രീക്ക് ബന്ധം മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും മാത്രമാണ് സംഭവിച്ചത്. ഈജിപ്തുമായുള്ള ബന്ധം ഒന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് സാധ്യമാവുന്നത്. അതുവരെ പേർഷ്യ, മെസൊപ്പൊട്ടാമിയ, അറേബ്യ എന്നിവടങ്ങളുമായി മാത്രമായിരിയ്ക്കും കേരളത്തിനു ബന്ധമുണ്ടായിരുന്നത്.

Wednesday, November 4, 2015

സകല മരിച്ചവരുടേയും സകല വിശുദ്ധരുടേയും തിരുന്നാൾ പൗരസ്ത്യ സുറീയാനീ പാരമ്പര്യത്തിൽ

നവംബറിൽ സകല പുണ്യവാന്മാരുടേയും തിരുന്നാളും സകലമരിച്ചവരുടെ ഓർമ്മയും കൊണ്ടാടുന്ന സീറോ മലബാറുകാരോട് ഒരു വാക്ക്. ഇത് ലത്തീൻ സഭയുടെ രീതികളുടെ അനുകരണം മാത്രമാണ്. സകല ദേവന്മാരുടേയും തിരുന്നാൾ എന്ന റോമൻ പേഗൻ ആചാരത്തെ റോമൻ കത്തോലിയ്ക്കാ സഭ അനുരൂപപ്പെടുത്തിയെടുത്തു തങ്ങളുടേതായ രീതിയിൽ ആഘോഷിയ്ക്കുന്നു. ഇതുമായി പൗരസ്ത്യ സുറിയാനി സഭയ്ക്ക് എന്തു ബന്ധം! സീറോ മലബാർ സഭയ്ക്ക് എന്തു ബന്ധം?!



പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്.
നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) വാങ്ങിപ്പോയ വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.



 കത്തോലിയ്ക്കാ സഭ വിവിധ സഹോദരീസഭകളുടെ കൂട്ടായ്മയാണ്. ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മ. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്. 
സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല.
സീറോമലബാർ സഭയുടേയും, സീറോ മലങ്കരസഭയുടേയും മലങ്കര ഓർത്തോഡോക്സ് സഭയുടേയും റോമൻ കത്തോലിയ്ക്കാസഭയുടേയും ബൈസന്റൈൻ കത്തോലിയ്ക്കാ സഭയുടേയും ഉക്രേനിയൻ കത്തോലിയ്ക്കാ സഭയുടേയും പഞ്ചാംഗങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങൾ താഴെ ചേർക്കുന്നു.
 

റോമൻ കത്തോലിയ്ക്കാ സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ, നവംബർ 2: വാങ്ങിപ്പോയവരുടെ തിരുന്നാൾ
















സീറോ മലബാർ - ദനഹാ അവസാന വെള്ളി - വാങ്ങിപ്പോയവരുടെ തിരുന്നാൾ, ഉയർപ്പ് ആദ്യ വെള്ളി - സകല പുണ്യവാന്മാരുടേയും തിരുന്നാൾ

 

















സീറോ മലങ്കര കത്തോലിയ്ക്കാ സഭ/ മലങ്കര ഓർത്തോഡോക്സ് സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ.
നോയമ്പിനു മുൻപുള്ള ഞായർ - അന്നേദേ ഞായർ (വാങ്ങിപ്പോയവരുടെ തിരുന്നാൾ)


























ഉക്രേനിയൻ/ബൈസന്റൈൻ  കത്തോലിയ്ക്കാ സഭ- നോയമ്പിനു മുൻപുള്ള ശനി മുതൽ പീഠാനുഭവ ശനി ഒഴികെ ഉയർപ്പു കഴിഞ്ഞുള്ള ശനി വരെ - വാങ്ങിപ്പോയവരുടെ ഓർമ്മ (5 ശനിയാഴിച്ച)











സ്വന്തം സഭയുടെ വ്യക്തിത്വതും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ 23 സഭകൾ കൂടെയുണ്ട് എന്നറിയാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നു പറഞ്ഞു കളയും. സ്വന്തം സഭയോടു ചേർന്ന് സഭയുടെ ചൈതന്യത്തോടു ചേർന്ന് നമുക്കു തിരുന്നാളുകൾ ആഘോഷിയ്ക്കാം. അതിലെ ആദ്യ പടി സ്വന്തം സഭയെ അറിയുക എന്നതാണ്.

Sunday, September 27, 2015

സീറോ മലങ്കര സഭയിലെ ശുദ്ധീകരണം

പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി !
 

 മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ബലത്തില്‍ ശുദ്ധീകരണം ആരംഭിക്കുകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്രമുഖരേയും അവര്‍ക്കു കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതിരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധിച്ചു. തിരുമേനിക്കു പിന്‍ബലമായി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു.

ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്ന്. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു.

(ചക്കാലമുറിയിൽ ജോസഫ് അച്ചായൻ ഫെയിസ് ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ)

Thursday, September 10, 2015

കബറിടങ്ങളിലൂടെ...

കല്യാണത്തിന് സ്തുതികൊടുത്ത് ഇറങ്ങുക എന്ന ഒരു പാരമ്പര്യമുണ്ട് മാർ തോമാ നസ്രാണികൾക്ക്.  ഇക്കാലത്ത് ക്യാമറാച്ചേട്ടന്മാര് കാർമ്മികരാവുന്ന ഈ കർമ്മത്തിൽ എത്രത്തോളം വൈകാരികത അവശേഷിയ്ക്കുന്നുണ്ട് എന്നറിയില്ല, സ്തുതികൊടൂക്കുവാൻ പോലും പഠിച്ചിട്ടില്ലാത്ത പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും.  ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നനയുകയും എന്തൊക്കെയോ സ്വരങ്ങൾ കണ്ഢനാളത്തിൽ തിങ്ങിനിറയുകയും ചെയ്യുന്നത് ഒരു പക്ഷേ അതിന്റെ വൈകാരികത അനുഭവിച്ചറിയുവാനുള്ള ഭാഗ്യമുണ്ടായതുകൊണ്ടാണ്. കല്യാണത്തിനു വരാൻ കഴിയാത്ത പ്രായമായ സ്വന്തകാർക്ക് സ്തുതികൊടുക്കുന്നത്  ഏറെ വൈകാരികമാണ്. മനസുകൊണ്ട് അവരുണ്ടാകണമെന്ന് ആഗ്രഹിയ്ക്കുകയും അവർ വരില്ല എന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന വികാരത്തിന്റെ വേലിയേറ്റങ്ങൾ ഒരു ലേഖനത്തിൽ അടയാളപ്പെടുത്താനാവുന്നതല്ല. കടന്നു പോയ പ്രീയപ്പെട്ടവരുടെ ചിത്രത്തിനു മുൻപിൽ സ്തുതികൊടുക്കുന്നതും അവരുടെ ഓർമ്മയ്ക്കു മുൻപിൽ അനുഗ്രഹത്തിനായി തലകുനിയ്ക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിക്കുമുട്ടൽ അനുഭവിച്ചുതന്നെ അറിയണം. വഴിതെറ്റിപ്പോകുമായിരുന്ന തന്നെ നേർവഴിയ്ക്കു നടത്തിയ ഗുരുഭൂതൻ കൂടിയായ കാർന്നോനെ തന്റെ മകളുടെ കല്യാണത്തിനു പൊന്നാട അണിയിച്ചപ്പോൾ ഒരു ഉന്നത ഉദ്ദ്യോഗസ്ഥനുണ്ടായ വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായത് ഓർക്കുന്നു.  നമ്മെ വളർത്തി വലുതാക്കിയവരുടെ, വഴിത്താരയിൽ വെളിച്ചമായവരുടെ, സ്നേഹിച്ചവരുടെ ഓർമ്മ എന്നും ഒരു സുഖമുള്ള ഒരു നൊമ്പരമാണ്.  എന്തു കാര്യം ചെയ്യുന്നതിനു മുൻപും  ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെല്ലാം അവരെ ഓർമ്മിയ്ക്കുകയും അവരുടെ പ്രാർത്ഥനകളും അനുഗ്രഹവും ആഗ്രഹിയ്ക്കുകയും വേണം.

നമ്മുടെ കുർബാനയിലും ഇതുപോലെ ഒരു അവസരമുണ്ട്. കുർബാനയുടെ കേന്ദ്രഭാഗം എന്നു പറയുന്നത് അതിന്റെ കൂദാശാഭാഗമാണ്. നമ്മുടെ വിശ്വാസത്തിന്റെ കാരണക്കാരുടെ ഓർമ്മയ്ക്കു മുൻപിൻ നമസ്കരിച്ചിട്ടാണ് നമ്മൾ കൂദാശയിലേയ്ക്കു  കടക്കുന്നത്.  വിവാഹത്തിനു സ്തുതികൊടുക്കുന്നതു പോലെയുള്ള ഒരു അവസരം. പക്ഷേ എന്താണെന്നോ എന്തിനാണെന്നോ മനസിലാകാതെ  പോകുന്നതതുകൊണ്ട്  കുർബാനയിലെ ഈ ഭാഗം പലപ്പോഴും നമ്മെ  പലപ്പോഴും സ്പർശിയ്ക്കാതെ പോകുന്നു. ഒന്നു രണ്ടു പാദങ്ങൾ ഒഴിവാക്കിയാലെന്താ എന്നൊക്കെ ചിലരൊക്കെ ചിന്തിയ്ക്കുന്നതും അതുകൊണ്ടാണ്.

ഒന്നാമതായി നമ്മൾ മർത്ത് മറിയത്തിന്റെ ഓർമ്മയാണ് പരിശുദ്ധ മദ്ബഹായിൽ ആചരിയ്ക്കുന്നത്. ഒന്നതത്തിൽ നിന്നു നമ്മെ സന്ദർശിച്ച ഉദയപ്രകാശം അവളിലാണ് ഗർഭം ധരിച്ചത്, അവളിൽ നിന്നാണ് പിറന്നത്. അവളെയാണ് നമ്മുടെ കർത്താവ് നമുക്ക് അമ്മയായി തന്നത്.  നമ്മുടെ കർത്താവിന്റെ കല്ലറ(മദ്ബഹാ)യിലൂടെ നാം നമ്മുടെ മാതാവിന്റെ കല്ലറയ്ക്കു മുൻപിലെത്തുന്നു. നമ്മുക്കു പ്രാർത്ഥനിയ്ക്കാം പരിശുദ്ധ മറിയമേ, നിന്റെ തിരുക്കുമാരന്റെ, നിന്റെ തിരുക്കുമാരന്റെ മണവാട്ടിയായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിന്റെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിന്റെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

രണ്ടാമത് നാം ചെല്ലുന്നത് ശ്ലീഹന്മാരുടേയും നമ്മുടെ കർത്താവിന്റെ സ്നേഹിതരുടേയും കല്ലറകൾക്കു മുന്നിലാണ്. അവരാണ് നമ്മുടെ കർത്താവിലുള്ള വിശ്വാസം നമുക്കു നൽകിയത്.  പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ നമ്മുടെ കർത്താവിന്റെ കല്ലറയിലൂടെ നമുക്കു മുൻപിൽ തെളിയുന്നു. കേപ്പായുടെ, അന്ത്രയോസിന്റെ, യാക്കോവിന്റെ, യോഹന്നാന്റെ.. അങ്ങനെ പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ, കർത്താവിന്റെ സുവിശേഷം രചിച്ച സുവിശേഷകന്മാരുടെ കല്ലറകൾ, 72 ശ്ലീഹന്മാരുടെ കല്ലറകൾ, സ്നാപകയോഹന്നാന്റെ കല്ലറ...അവനാണ് വെളിച്ചത്തിനു സാഷ്യം നൽകിയത്. എല്ലാ കല്ലറകൾക്കു മുൻപിലും നാം നമസ്കരിയ്ക്കുന്നു.  നിങ്ങൾ ആർക്കു സാക്ഷ്യം നൽകിയോ അവന്റെ കുർബാന, നിങ്ങൾ വിവിധങ്ങളായ സ്ഥലങ്ങളിൽ നിങ്ങൾ സ്ഥാപിച്ച ഏകവും പരിശുദ്ധവും സാർവത്രികവുമായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിങ്ങളുടെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ കബറിടം നമ്മുക്കു മുൻപിൽ തെളിയുന്നു. പിതാവേ നീയാണ് ഞങ്ങളെ വിശ്വാസം പഠിപ്പിച്ചത്, വിജാതീയരോ യഹൂദരോ ഒക്കെയായിരുന്ന ഞങ്ങളുടെ പക്കലേയ്ക്ക് ജീവന്റെ സുവിശേഷവുമായി വന്നത് നീയാണ്.  അതാ അദ്ദായിയുടെയും മാറിയുടേയും കല്ലറകൾ; തോമാശ്ലിഹായുടെ ശിഷ്യന്മാരായ അവരുടെ പേരിലുള്ള കുർബാനയാണ് നാം അർപ്പിയ്ക്കുന്നത്, ഗീവർഗ്ഗീസിന്റെ കല്ലറ,  അപ്രേമിന്റെ കല്ലറ തുടങ്ങി കരിയാറ്റിയുടെ കല്ലറ, പാറേമാക്കന്റെ കല്ലറ, ഇക്കാക്കോയുടെ കല്ലറ അങ്ങനെ എത്ര എത്ര പേർ.. നമ്മുടെ സഭയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിയ്ക്കുകയും സഭയ്ക്കു വേണ്ടി പോരാടുകയും വിശ്വാസത്തിന്റെ വിശുദ്ധ പ്രബോധനങ്ങൾ നമുക്ക് നൽകിയവരുടേയും കല്ലറകൾ. എല്ലാ കല്ലറകൾക്കു മുന്നിലും നമസ്കരിയ്ക്കുന്നു. അവരുടെ ചോരയും വിയർപ്പമാണ് നമ്മുടെ സഭയെ പടുത്തുയർത്തിയത്, അവരുടെ പ്രബോധനങ്ങളാകുന്ന ചുടുകട്ടകൾകൊണ്ടാണ് ഈ പള്ളി പണിയപ്പെട്ടിരിയ്ക്കുന്നത്, അവരു പഠിപ്പിച്ച പ്രാർത്ഥനകളാണ് നമ്മൾ ചൊല്ലുന്നത്. അവരെ മറന്നിട്ട് ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല. അവരോടു ചേർന്നു നിന്നല്ലാതെ ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല.

കടന്നു പോയ നമ്മുടെ പ്രീയപ്പെട്ടവർ, വിശ്വാസം പരമ്പരാഗതമായി നാം സ്വീകരിച്ചത് അവരിലൂടെയാണ്. അവരുടെ വിരലിൽ തൂങ്ങിയല്ലെ നമ്മൾ പണ്ടു പള്ളിയിൽ വന്നത്, അവരുടെ കൂടെ നിന്നല്ലേ നാം കുർബാന സ്വീകരിച്ചത്. അവരെല്ലാം മഹത്വപൂർണ്ണമായ ഉത്ഥാനത്തെയും അവർണ്ണനീയമായ സ്വർഗ്ഗഭാഗത്തെയും പ്രതീക്ഷിച്ച് നിദ്രയിലാണ്. അവരെ മറന്ന് നമ്മുക്ക് കുർബാനയർപ്പിയ്ക്കുവാനാവില്ല.

കർത്താവിന്റെ കല്ലറയിലൂടെ മാതാവ് തൊട്ടിങ്ങോട്ട് നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാവരേയും നമ്മൾ കണ്ടു, അവരുടെ കല്ലറകളിൽ നമ്മൾ നമസ്കരിച്ചു, ഈ കുർബാനയിൽ അവരും പങ്കു ചേരുകയാണ്. അവർക്കൊപ്പം നമുക്ക് കുർബാനയർപ്പിയ്ക്കാം.

Friday, August 28, 2015

ശ്ലാം ലേക് മറിയം - മറിയമേ നിനക്കു സമാധാനം!

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ളതല്ലെങ്കിൽ കൂടിയും പാശ്ചാത്യ അധിനിവേശ കാലത്ത് മാർ തോമാ നസ്രാണികളുടെ ഇടയിൽ പ്രചരിയ്ക്കപ്പെടുകയും തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്ത നന്മ നിറഞ്ഞ മറിയമേ എന്ന ജപം. പാശ്ചാത്യ ഭക്ത്യാഭ്യാസമായ കൊന്തയുടെ ഭാഗമായും അല്ലാതെയും ചൊല്ലിപ്പോന്നിരുന്ന ഈ ജപം ഇന്നും സാധാരണക്കാരുടെ ഏറ്റവും പ്രീയപ്പെട്ട പ്രാർത്ഥനയാണ്. യാമ നമസ്കാരങ്ങൾ പുനരുദ്ധരിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം കുടംബങ്ങളിലെയും കുടുംബ പ്രാർത്ഥനകളിൽ കൊന്തതന്നെയാണ് ഉപയോഗിക്കുന്നത്.

സഭയോടു സ്നേഹമുള്ളവർക്ക്  സഭയുടെ സുറീയാനീ പൈതൃകങ്ങളെ വിസ്മരിയ്ക്കുവാനാവില്ല. യാമപ്രാർത്ഥനകൾ ചൊല്ലുന്നവർക്കും കൊന്ത ചൊല്ലുന്നവർക്കും കുറച്ചൊക്കെ പ്രാർത്ഥനകൾ സുറിയാനിയിൽ ചൊല്ലുവാൻ സാധിച്ചാൽ നമ്മുടെ സഭയുടെ വളർച്ചയ്ക്ക് അതു സഹായകരമാവും.  അങ്ങനെയുള്ള കുറച്ചു പ്രാർത്ഥനകളെ പരിചയപ്പെടുത്തുകയാണ് അടുത്ത കുറച്ചു പോസ്റ്റുകളിൽ ഉദ്ദ്യേശിയ്ക്കുന്നത്.

ܫܠܵܡ ܠܹܟܝ ܡܲܪܝܲܡ ܡܲܠܝܲܬ݂ ܛܲܝܒܘܼܬܵܐ܀ ܡܵܪܲܢ ܥܲܡܹܟܝ܀ ܡܒܲܪܲܟܬܵܐ ܐܲܢܬ ܒܢܸܫܹܐ܀ ܘܲܡܒܲܪܲܟܘܼ ܦܹܐܪܵܐ ܒܪܝܼܟܵܐ ܕܟܲܪܣܹܟܝ ܝܼܫܘܿܥ܀

ܩܲܕܝܼܫܬܵܐ ܡܵܪܬܝ ܡܲܪܝܲܡ ܐܸܡܹܗ ܕܡܵܪܲܢ܀ ܨܲܠܵܝ ܥܠܲܝܢ ܚܲܛܵܝܹܐ ܗܵܫܵܐ ܘܲܒ݂ܫܲܥܬܵ ܕܡܵܘܬܲܢ ܐܵܡܹܢ


ശ്ലാം ലേക് മറിയം മല്‌യസ് തൈബൂസാ. മാറൻ അമ്മേക്. മ്‌വാറക്‌ത്താ അത്ത് ബ്‌നേശേ. വമ്‌വാറകു പേറാ ബ്റീകാ ദ്‌കർസേക് ഈശോ.

(കൃപ നിറഞ്ഞ മറിയമേ നിനക്കു സമാധാനം. കർത്താവ് നിന്നോടുകൂടെ. നീ സ്ത്രീകളിൽ അനുഗ്രഹിയ്ക്കപ്പെട്ടവൾ. നിന്റെ അനുഗ്രഹിയ്ക്കപ്പെട്ട ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിയ്ക്കപ്പെട്ടവൻ)

(ബ്രീകാ ഇല്ലാതെയും ചൊല്ലാറുണ്ട് അതായത് അനുഗ്രഹിയ്ക്കപ്പെട്ട ഉദരത്തിന്റെ എന്നു പറയണമെന്നില്ല, ഈശോ എന്നതിനു പകരം മാറൻ ഈശോ മ്ശിഹാ എന്നും ചൊല്ലാറുണ്ട്.)

കന്ദീശ്‌ത്താ മർത്ത് മറിയം. എമ്മേ ദാലാഹാ. സല്ലായി അലേയ്ൻ ഹത്തായേ ഹാശാ വവ്ശാത്താ ദ്മൗത്തൻ ആമ്മേൻ
(പരിശുദ്ധ മർത്ത് മറിയമേ, കർത്താവിന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണത്തിന്റെ മണീക്കൂറിലും പ്രാർത്ഥിയ്ക്കണമേ ആമ്മേൻ)

ܫܠܵܡ ശ്ലാം = സമാധാനം
ܠܹܟܝ ലേക് = നിനക്ക്
ܡܲܪܝܲܡ  = മറിയം
ܡܲܠܝܲܬ݂ മല്‌യസ് (മ്‌ലാ) = നിറഞ്ഞവൾ
ܛܲܝܒܘܼܬܵܐ തൈബൂസാ = കൃപ‌
ܡܵܪܲܢ മാറൻ = നമ്മുടെ കർത്താവ്
ܥܲܡܹܟܝ അമ്മേക് = നിന്നോടുകൂടെ
 ܡܒܲܪܲܟܬܵܐ മ്‌വാറക്‌ത്താ= അനുഗ്രഹിക്കപ്പെട്ടവൾ
ܐܲܢܬ അത്ത് = നീ
ܒܢܸܫܹܐ ബ്‌നേശേ = സ്ത്രീകളിൽ
ܘܲܡܒܲܪܲܟܘܼ  വമ്‌വാറകൂ = അനുഗ്രഹിയ്ക്കപ്പെട്ടവൻ
ܦܹܐܪܵܐ പേറാ= ഫലം
 ܒܪܝܼܟܵܐ ബ്രീകാ= അനുഗ്രഹിയ്ക്കപ്പെട്ട
ܕܟܲܪܣܹܟܝ ദ്‌കർസേക് = ഉദരത്തിന്റെ
ܝܼܫܘܿܥ = ഈശോ
ܩܲܕܝܼܫܬܵܐ കന്ദീശ്ത്താ = പരിശുദ്ധ
ܐܸܡܹܗ എമ്മേ= അമ്മ
 
ܚܲܛܵܝܹܐ ഹത്തായേ = പാപികൾ
ܨܲܠܵܝ സല്ലായി = പ്രാർത്ഥിയ്ക്കുക
ܥܠܲܝܢ അലേയ്ൻ  = ഞങ്ങൾക്കു വേണ്ടീ
ܗܵܫܵܐ ഹാശാ= ഇപ്പോൾ
ܘܲܒ݂ܫܲܥܬܵ വവ് ശേത്താ = മണികൂറിൽ
ܕܡܵܘܬܲܢ ദ്മൗത്തൻ = ഞങ്ങളുടെ മരണത്തിന്റെ

(NB: എമ്മേ ദാലാഹാ എന്നത് പൗരസ്ത്യ സുറിയാനിക്കാര് ഉപയോഗിയ്ക്കുകയില്ല. കുറച്ചുകൂടി വ്യക്ത്യതയുള്ള എമ്മേ ദമ്ശിഹാ എന്നോ എമ്മേ ദ്‌മാറൻ എന്നോ ഉപയോഗിയ്ക്കുന്നതാണ് ഉചിതം.)

Thursday, August 20, 2015

വിശ്വാസം അപകടത്തിൽ!!! - Fr. Sabu Muthuplackal

സ്വാതന്ത്യദിനപ്പുലരിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു നോട്ടീസ് ആ ദിനത്തിന്റെ സർവ ചൈതന്യവും ചോർത്തിക്കളയുന്ന ഒന്നായിരുന്നു. ഒന്നാം പ്രമാണത്തിനെതിരായതിനാൽ ക്രിസ്ത്യാനികൾ ഓണാഘോഷം നടത്തുകയോ പൂക്കളമിടുകയോ ചെയ്യരുത് എന്നതായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം. അസാധുവെന്ന് സഭയിലെ പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുള്ള ഒരു സൂനഹദോസിന്റെ തീരുമാനവും ക്രിസ്ത്യാനികളുടെ ഓണാഘോഷത്തിനെതിരായി അതിൽ ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നും ഓണാഘോഷത്തിനെതിരെ വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തെന്നു കേൾക്കുന്നു. പ്രബോധിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും ഇടവകയിൽ ഓണാഘോഷം നടത്തണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടാൽ അത് അനുസരിക്കരുതെന്നുകൂടി നിർദേശിച്ചിട്ടുണ്ടത്രേ! വികാരിയച്ചന്മാരെ വെറും കൂദാശത്തൊഴിലാളികളായി കാണുകയും ധ്യാനഗുരുക്കന്മാരെ സർവകൃപകളുടെയും ഉറവിടമായി പരിഗണിക്കുകയും ചെയ്യുന്ന കുറേ വിശ്വാസികൾക്കെങ്കിലും ഈ നിർദേശം സ്വീകാര്യമായിട്ടുണ്ടാകും.

വിദേശിയരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്യം നേടിയ നമ്മുടെ രാജ്യം അപ്പോൾത്തന്നെ മതത്തിന്റെ പേരിൽ രണ്ടായി മുറിച്ച് നാം സങ്കുചിതത്വത്തിന്റെ അടിമകളാണെന്ന് അന്നുതന്നെ തെളിയിച്ചതാണ്. കാലമിത്രയും കഴിഞ്ഞപ്പോൾ ആ സങ്കുചിത മനോഭാവത്തിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസിലേയ്ക്ക് വളർന്ന അവസ്ഥയ്ക്കു പകരം വർഗീയതയുടെയും വിഭാഗിയതയുടെയും വിഷവിത്തുകൾ എല്ലാ മതവിഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്ന ആപത്ക്കരമായ കാഴ്ചയാണ് നമുക്കു മുമ്പിലുള്ളത്.
സത്യദൈവത്തെമാത്രമെ ആരാധിക്കാവൂ എന്ന ക്രൈസ്തവവിശ്വാസികളുടെ ഒന്നാംപ്രമാണത്തിനു വിരുദ്ധമാണ് ഓണാഘോഷമെന്ന പ്രചാരണം എത്ര വലിയ ആശയക്കുഴപ്പമാണ് വിശ്വാസികളുടെയിടയിൽ ഉണ്ടാക്കുന്നത്! മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണാഘോഷം ലോകത്തിന്റെ ഏതു മൂലയ്ക്കും ജീവിക്കുന്ന കേരളീയർക്കും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. പഞ്ഞക്കർക്കിടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിൽ ഈ ആഘോഷം നടക്കുന്നതിന്റെ ചരിത്രപശ്ചാത്തലംതന്നെ ഇതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു സാംസ്കാരിക ആഘോഷമാണെന്നു തെളിയിക്കുന്നുണ്ട്. അതേസമയം ഹൈന്ദവ സമൂഹത്തിന് ഓണാഘോഷത്തോടനുബന്ധിച്ച് മതപരമായ മറ്റു ചില ഘടകങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്.

നമ്മുടെ നാടിന്റെ മതപരമായ വളർച്ച അപകടകരമായ ഒരു ഘട്ടത്തിലെത്തി നില്ക്കുകയാണ്. അന്യമതത്തെയും മതാനുയായികളെയും ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന തികച്ചും മതവിരുദ്ധമായ ഒരു മനോഭാവം ഈ കാലഘട്ടത്തിൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. പണ്ട് അയൽപക്കത്തുള്ള ഹൈന്ദവകുടുംബങ്ങൾ വിഷുവിന് സ്വാദിഷ്ടമായ പലഹാരമുണ്ടാക്കി കൊണ്ടുവരുന്നത് മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ച് മക്കൾക്കു പങ്കുവച്ചപ്പോൾ ഞങ്ങളനുഭവിച്ചത് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും രുചി മാത്രമായിരുന്നു. ഒരു മുസ്ലീം സുഹൃത്ത് അവരുടെ പെരുനാൾ ദിവസം അവരുടെ പ്രത്യേകഭക്ഷണം നന്നായി പാകംചെയ്ത് പള്ളിമുറിയിൽ കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് അതു ഭക്ഷിക്കുകയും ചെയ്തപ്പോഴും എനിക്കനുഭവപ്പെട്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സ്വാദ് മാത്രമായിരുന്നു. അതുപോലെ പെസഹാനാളിലുണ്ടാക്കുന്ന ഇണ്ടറിയപ്പം അന്യമതസ്ഥരായ അയൽക്കാർക്ക് പങ്കുവച്ചിരുന്ന ഒരു നല്ല പാരമ്പര്യം ഇപ്പോഴും മനസിലുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തുടരുവാനുള്ള ലാളിത്യം അവനവന്റെ മതവിശ്വാസത്തിൽ വല്ലാണ്ടങ്ങു “വളർന്ന” ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

ഇങ്ങനെയുള്ള പങ്കുവയ്ക്കൽ നടക്കുമ്പോഴും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽ കലർപ്പുണ്ടാകാതിരിക്കാൻ അന്നുള്ളവർ ജാഗ്രത പുലർത്തിയിരുന്നു എന്നതും നാം ഓർക്കണം. ഇണ്ടറിയപ്പവും വട്ടേപ്പവും ഇതരമതസ്ഥരുമായി പങ്കുവച്ചപ്പോഴും കുരിശപ്പം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്കുമാത്രം കൊടുക്കുവാനുള്ള വിവേകം മാതാപിതാക്കന്മാർ കാണിച്ചിരുന്നു. കാർന്നോന്മാരുടെ ഈ വകതിരിവാണ് ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു മതവിശ്വാസികളുടെ സംസ്കാരത്തിൽനിന്ന് എന്തു സ്വീകരിക്കണം എന്തു സ്വീകരിക്കരുത് എന്നുള്ള തിരിച്ചറിവ് ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ സങ്കുചിതമനോഭാവത്തിന്റെ തീവ്രതയിലേയ്ക്കൂളിയിട്ട് അന്യമതങ്ങളെയും അതിന്റെ സംസ്ക്കാരങ്ങളെയും പൂർണമായും പുറംതള്ളുമ്പോൾ മറ്റൊരു കൂട്ടർ സാംസ്കാരികാനുരൂപണമെന്ന ഭാവാത്മകമായ കാഴ്ചപ്പാടിനെ വ്യഭിചരിച്ച് തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽപ്പോലും ഇതരമതവിശ്വാസങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് എല്ലാം കുട്ടിച്ചോറാക്കുന്നു. 

അടുത്തകാലത്ത് കൂടിവരുന്ന തീവ്രസ്വഭാവമുള്ള ചില അബദ്ധപ്രബോധനങ്ങൾ സത്യവിശ്വാസത്തെ ക്ഷയിപ്പിക്കുന്നതോടൊപ്പം നാട്ടിൽ ഇപ്പോഴും നിലനില്ക്കുന്ന സാമുദായിക സൌഹാർദ്ദംകൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കെത്തുകയാണ്. വിശ്വാസം ജീവിച്ചനുഭവിച്ച നമ്മുടെ കാർന്നോന്മാർക്കുണ്ടായിരുന്ന ബോദ്ധ്യവും വിവേകവും വിശ്വാസം വിഷയമായി പഠിച്ചു പാസായ ചില ധ്യാനഗുരക്കന്മാർക്കെങ്കിലും ഇല്ലാതെ പോകുന്നത് സഭാധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഏതായാലും ക്രിസ്ത്യാനികൾ ഓണമാഘോഷിക്കരുതെന്നു നിർദേശിച്ച ക്രൈസ്തവ പുരോഹിതനും ഹൈന്ദവരല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നു പറഞ്ഞ ഹിന്ദുസന്ന്യാസിയും ദൈവത്തിന്റെ പേരിൽ ഇതരമതസ്ഥരോട് ചിന്താതീതമായ ക്രൂരത കാണിക്കുന്ന ഐഎസ് ഭീകരനും ഒരേ ഇനത്തിൽപ്പെടുന്നവരാണ്. അവരുടെ നിലപാടുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അവർ സ്വയം മാറി നില്ക്കുകയാണ്. അവരെ അവിടെത്തന്നെ നിറുത്താൻ പൊതുസമൂഹം നിദാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജാതിമതഭേദമെന്യെ എല്ലാവരും സ്വീകരിച്ചിരുന്ന ഓണത്തപ്പനും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ വെറും കോമാളികളല്ലെന്നു നാം ഓർമ്മിക്കണം; നമ്മുടെ മക്കളും തിരിച്ചറിയണം. അല്ലെങ്കിൽ മുകളിൽപറഞ്ഞ മതഭ്രാന്തന്മാരുടെ കൂടെച്ചേരുന്ന അനുയായികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

Monday, August 17, 2015

ഗോറേഞ്ചറിന്റെ ലിസ്റ്റ്

പത്തൊൻപതാം നൂറ്റാണ്ടിലെ ആരാധനാക്രമ വിദഗ്ധനായിരുന്ന ബനഡക്ടൈൻ സന്യാസി ഡോം പ്രോസ്പർ ഗൊറേഞ്ചർ ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച ചില ലക്ഷണങ്ങളെ അടുത്തു മനസിലാക്കുവാനും സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ വിശദീകരിയ്ക്കുവാനുമുള്ള ശ്രമം.  (ഗൊറേഞ്ചറിന്റെ നിരീക്ഷണങ്ങളോടുള്ള ലേഖകന്റെ പ്രതികരണമാണ് ഇത്.)

1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം

ദൈവാരാധനയ്ക്ക് ക്രമം ആവശ്യമില്ലെന്നു വാദിയ്ക്കുന്നവരുണ്ട്. ക്രമത്തിൽ നിന്നു വ്യതിചലിയ്ക്കുന്നവരുമുണ്ട്. ക്രമം പാലിയ്ക്കാത്തവരും തങ്ങളുടെ മനോധർമ്മമനുസരിച്ചുള്ള ചേരുവകൾ ചേർക്കുന്നവരുമുണ്ട്. ഇതെല്ലാം  പാഷണ്ഢതയായി മനസിലാക്കേണ്ടി വരും. സീറോ മലബാർ സഭയിൽ  സഭ നൽകിയിരിയ്ക്കുന്ന ഇളവുകൾക്കും,  ഐശ്ചിക പ്രാർത്ഥനകൾക്കുമമ്മുപറത്തുള്ള വെട്ടിച്ചുരുക്കലുകൾ, കൂട്ടീച്ചേർക്കലുകൾ ഇവ പാഷണ്ഢതയാണ്.  ഗഹാന്ദാ പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്ഥാപന വിവരണം കഴിഞ്ഞ്  തക്സായ്ക്കു പുറത്തുള്ള പാട്ടു പാടുക, റൂഹാക്ഷണപ്രാർത്ഥനയ്ക്കു പകരം പരിശുദ്ധാത്മാവിന്റെ ഗാനം ആലപിയ്ക്കുക കുർബാനയിലെ അനുതാപശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുക  എന്നിവയൊക്കെ ഈ ഗണത്തിൽ പെടുത്താം.


2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.

ഇത് പ്രൊട്ടസ്റ്റന്റു രീതിയാണ്. സഭയുടെ ലിറ്റർജി, സഭയുടെ വിശ്വാസത്തിന്റെ പ്രകാശനമാണ് അത് സഭയുടെ ദൈവശാസ്ത്രത്തെ പ്രതിഫലിപ്പിയ്ക്കുന്നതുമാണ് പ്രത്യേകിച്ചും പൗരസ്ത്യ സഭകളുടെ കാര്യത്തിൽ.  സഭയുടെ ക്രമത്തിനു വിരുദ്ധമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുമ്പോൾ സഭ നൽക്കുന്ന വിശദീകരണത്തിനപ്പുറത്ത് സ്വന്തം ആഗ്രഹത്തിനനുസരിച്ച് വചനം വ്യാഖ്യാനിയ്ക്കുവാനും വളച്ചൊടിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സഭയുടെ ലിറ്റർജിയിൽ ഉൾച്ചേരിച്ചിരിയ്ക്കുന്ന ദൈവ വചനം സഭയുടെ വ്യാഖ്യാനമാണ്.  പൗരസ്ത്യ സുറിയാനി ലിറ്റർജിയെ പുതിയനിയമത്തിന്റെ വ്യാഖ്യാനമായി വിശദീകരിയ്ക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. ലിറ്റർജിലെ ഘടനയിൽ നിന്നു മാറി വേദപുസ്തകത്തിനു മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ സഭയുടെ വ്യാഖ്യാനത്തെ നിരാകരിയ്ക്കുകയാണ് പലപ്പോഴും. പല നവീകരണ പ്രസ്ഥാനങ്ങളും പ്രാർത്ഥനാ സമൂഹങ്ങളൂം ദൈവ വചനത്തിനു പ്രാധാന്യം കൊടുക്കുകയും അതേ സമയം ലിറ്റർജിയ്ക്ക് പ്രാധാന്യം കൊടുക്കാതിരിയ്ക്കുകയും ചെയ്യുന്നുണ്ട്. അത് ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢതയുടെ രണ്ടാമത്തെ ലക്ഷണമാണ്.

3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
 സ്വന്തം ഭാവനയ്ക്കനുസരിച്ച് ലിറ്റർജിയെ "അഭിവൃത്തി" പ്പെടുത്തി കൂടുതൽ ആസ്വാദ്യകരമാക്കുവാനുള്ള ശ്രമങ്ങൾ ഈ പാഷണ്ഢതയുടെ ലക്ഷണമാണ്. ഉദാഹരനത്തിന് ക്രമപ്രകാരമുഌഅ പാട്ടുകൾക്കു പകരം  കാസറ്റു സംഗീതം ആലപിയ്ക്കുക,  ലിറ്റർജിയ്ക്കു യോജിയ്ക്കാത്ത പ്രകടനങ്ങളൂം, അംഗ വിക്ഷേപങ്ങളും ലിറ്റർജിയിൽ കൊണ്ടു വരിക തുടങ്ങിയ ഇതിൽപ്പെടും.  കയ്യടിച്ചുകൊണ്ടും, കൈവീശിയ്ക്കൊണ്ടുമൊക്കെ ലിറ്റർജി ആഘോഷിയ്ക്കുന്നത് ഇത്തരത്തിലാണ്. മേൽ പറഞ്ഞതുപോലെ  (#1)  റൂഹാക്ഷണത്തിന്റെ സ്ഥാനത്ത് പരിശുദ്ധാത്മിനോടൂള്ള ഏതെങ്കിലും പ്രാർത്ഥനയോ ഗാനമോ ഉപയോഗിയ്ക്കുനന്തും, അനുതാപ ശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുന്നതും കുർബാനയിലെ പ്രസംഗത്തിനു പകരമായി സ്കിറ്റു കൾ നടത്തുന്നതും, ഓണക്കുർബാന, വിഷുക്കുർബാന  എന്നിവ നടത്തുന്നതുമെല്ലാം ഇത്തരം പുതുമ തേടലാണ്, പാഷണ്ഢതയാണ്. സീറോ മലബാർ സഭയുടെ കുർബാനയിലില്ലാത്ത കാഴ്ചവയ്പ്പു പ്രദിക്ഷിണം,  ആരതി ഉഴിയൽ ഇവയും ഇത്തരത്തിലുള്ളതാണ്.

4. ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്,  ഏറ്റവും പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ പരിചയപ്പെടുത്തുക.
സുറിയാനി യഹൂദരുടെ പ്രാർത്ഥനകളിൽ നിന്നും ഉരുത്തിരിഞ്ഞ പൗരസ്ത്യ സുറീയാനി  ലിറ്റർജിയെ അവഗണിച്ചുകൊണ്ട് അതിനു മുൻപ് ഏതൊ ഒരു ലിറ്റർജി ഉണ്ടായിരുന്നെന്നും, അത് തമിഴായിരുന്നെന്നും അല്ല പാൽഹ്വിയാണെന്നും ഒക്കെ വാദിയ്ക്കുന്നവരുണ്ട്. ഭാവനാകല്പിതമായി ലിറ്റർജി തയ്യാറാക്കി ഭാരതപൂജ എന്ന പേരിൽ പ്രചരിപ്പിച്ചവരുണ്ട്. ഇവരെല്ലാം ഏറ്റവും പുരാതനമെന്ന പേരിൽ തങ്ങളുടെ ഭാവനകളെ അവതരിപ്പിച്ചവരാണ്. ചരിത്രത്തിനും സഭയുടെ പാരമ്പര്യത്തിനും വിരുദ്ധമായി ഈശോ മിശിഹാ പെസഹാ ഭക്ഷിച്ചത് ജനാഭിമുഖമാണ് (യഥാർത്ഥത്തിൽ ജനാഭിമുഖമല്ല), ഈശോ ക്രൂശിയ്ക്കപ്പെട്ടത് ജനാഭിമുഖമായിട്ടാണ്  അതുകൊണ്ട് കുർബാന ജനാഭിമുഖമായിരിയ്കണം എന്നു ചിന്തിയ്ക്കുന്നതു  പാഷണ്ഢതായി കണക്കാക്കാം.

5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് ക്രമങ്ങളിൽ മാറ്റം വരുത്തുക
ലിറ്റർജിയിലെ പ്രാർത്ഥനകൾക്കെല്ലാം രഹസ്യാത്മകമായ ഒരു തലമുണ്ട്. അതേ സമയം അതിന്റെ ഭാഷ കവിതയ്ക്കു സമാനവുമാണ്. ഈ രഹസ്യാത്മകമായ ശൈലി പ്രതിഫലിപ്പിയ്ക്കുവാൻ ഒരു കാര്യത്തിനു തന്നെ പല വിശേഷണങ്ങൾ ചേർക്കേണ്ടി വരും.  വെർണ്ണാക്കുലർ ഉപയോഗിയ്ക്കുമ്പോൾ മൂലഭാഷയിൽ അർത്ഥവ്യത്യാസമുള്ളത് നാട്ടുഭാാഷയിൽ അതേ പടി അവതരിപ്പിയ്ക്കാനായില്ല എന്നും വരും. അതിനെയെല്ലാം ഒരു സെക്കുലർ മനസ്ഥിതിയോടെ കണ്ട് ഒഴിവാക്കുവാനുള്ള ശ്രമം പാഷണ്ഢതയാണ്.

ചില ഉദാഹരനങ്ങൾ ചൂണ്ടിക്കാണിയ്ക്കാം.
a) ശാന്തിയും സമാധാനവും - രണ്ടൂം ഒന്നായതുകൊണ്ട് ഒരെണ്ണമങ്ങ് ഒഴിവാക്കിയേക്കാം
b) എല്ലാ നാഴികകളിലും യോഗ്യവും എല്ലാക്കാലങ്ങളിലും യുക്തവുമാകുന്നു - രണ്ടും ഒന്നു തന്നെ.

6)ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
 ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത സംഗീതം, ശബ്ദം എന്നിവ ഉപയോഗിയ്ക്കുക, ദൈവജനത്തിനു പ്രാർത്ഥനയിൽ തടസം സൃഷ്ടിയ്ക്കുന്ന തരത്തിൽ മൈക്കിന്റെ ശബ്ദം, ഗാനത്തിന്റെ ശ്രുതി എന്നിവ ക്രമീകരിയ്ക്കുക, അപരിചിതമായ പാട്ടുകളും, ഈണങ്ങളും ഉപയോഗിയ്ക്കുക എന്നിവയെല്ലാം ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയുടെ സ്വഭാവമാണ്. കുർബാനയിലെ പ്രസംഗം ദൈവവചനം ദൈവജനത്തിനു വ്യാഖ്യാനിച്ചു കൊടുക്കുന്ന അവസരമാണ്. അത് രാഷ്ട്രീയമോ സെക്കുലറോ ആയ കാര്യങ്ങൾ സംസാരിയ്ക്കുവാനുള്ള വേദിയാക്കുന്നത് ദൈവാരാധനയുടെ ചൈതന്യത്തെ ഇല്ലാതാക്കലാണ്. വചനം വ്യാഖ്യാനിയ്ക്കുമ്പോൾ തന്നെ ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത വളിപ്പുകളും, ഉപമകളും കഥകളും ഉപയോഗിയ്ക്കുമ്പോൾ ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുന്നു. ചില ഗ്‌ഹാന്താകളുടെ സമയത്ത് നിർവ്വികാരരായി ഇരിയ്ക്കുന്നതും ഇത്തരത്തിൽ  കാണാവുന്നതാണ്. ഇതെല്ലാം പാഷണ്ഢതയുടെ സ്വഭാവങ്ങളാണ്.

7) പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
ഇത് പ്രൊട്ടസ്റ്റന്റു പ്രവണതയാണ്. സഭ ആരംഭകാലം മുതൽ തന്നെ മറിയത്തിനും രക്തസാക്ഷികൾക്കും, പ്രബോധകർക്കും വിശുദ്ധർക്കും സഭയിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. സഭ എന്നും അവരെ ബഹുമാനിയ്ക്കുകയും അവരുടെ മാതൃക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  അതിനെ നിരാകരിയ്ക്കുകയും വിശുദ്ധരോടുള്ള വണക്കത്തെയും മധ്യസ്ഥപ്രാർത്ഥനകളേയും ഇകഴ്ത്തുന്നത് പാഷണ്ഢതയാണെന്നു പറയേണ്ടതില്ലല്ലോ. (അതേ സമയം വിശുദ്ധരോടുള്ള ബഹുമാനം വ്യക്തിപൂജയും വിഗ്രഹവത്കരണവുമാകുവാനും പാടില്ല. സഭാത്മകമാവണം. അല്ലാത്തപക്ഷം അതും പാഷണ്ഢത തന്നെയായിരിയ്ക്കും)

8) ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
ദൈവാരാധനയിൽ പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നതു തെറ്റല്ല. വത്തിയ്ക്കാൻ കൗൺസിലിനു മുൻപു തന്നെ പൗരസ്ത്യ സഭകൾ  പ്രാദേശിക ഭാഷ ദൈവാരാധനയിൽ ഉപയോഗപ്പെടുത്തി ത്തുടങ്ങിയിരുന്നു. അതേ സമയം മൂലഭാഷയോടുള്ള ബന്ധം നിലനിർത്തിയിരുന്നു.  അടുത്തകാലത്തായി മൂലഭാഷകളോടുള്ള വിരോധം കൂടിയിട്ടുണ്ട്. സുറീയാനി ഭാഷയെ പരാമർശിച്ചാൽ അതു വിഭാഗീതയായും തീവ്രവാദമായും ചിത്രീകരിയ്ക്കുന്നവരുണ്ട്.  മൂലഭാഷകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവീക വെളിപാടിന്റെ ഭാഷയാണ്. പ്രത്യേകിച്ച സുറീയാനി. പുതിയ നിയമ വെളിപാടിന്റെ ഭാഷ സുറിയാനിയാണ്. നമ്മുടെ ആരാധനാക്രമ ഭാഷയും സുറിയാനിയാണ്. സുറിയാനി ഭാഷയ്ക്ക് അർഹിയ്ക്കുന്ന സ്ഥാനം കൊടുക്കാതിരിയ്ക്കുന്നത് പാഷണ്ഢതയുടെ ലക്ഷണമാണ്. ആളൂകൾക്ക് മനസിലാവുന്നില്ല എന്നതാണ് പലപ്പോഴും പറയുന്ന മുട്ടാപ്പോക്ക്. അതു മനസിലാകത്തക്കവിധത്തിൽ മതബോധനം നൽകുകയാണു വേണ്ടത്. നാട്ടുഭാഷയിലാണെങ്കിൽ എല്ലാം മനസിലാവുന്നു എന്നതും തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം മനസിലായതുകൊണ്ട്  പ്രാർത്ഥനയുടെ അർത്ഥം മനസിലാവണമെന്നില്ല. മനസിലായിരുന്നെങ്കിൽ ആരാധനാക്രമ സംബന്ധിയായ തർക്കങ്ങൾ ഉണ്ടാകുമായിരുന്നില്ല.

9‌) ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
 ആരാധനാക്രമം സങ്കീർണ്ണമാണെന്നും അത് ലളിതമാകേണ്ടതുണ്ടെന്നുമുള്ള സന്ദേശം സിനഡ് മുതലിങ്ങോട്ട് പ്രചരിപ്പിയ്ക്കുന്നതായി കാണുന്നുണ്ട്. പലപ്പോഴും ദൈവാരാധനയുടെ ശൈലിയെ ശരിയായി പുനരുദ്ധരിയ്ക്കുവാൻ കഴിയാത്തതാണ് ദൈവാരാധനാ സമ്പ്രദായം സങ്കീർണ്ണമാകുന്നു എന്നു ചിന്തിയ്ക്കുവാനുള്ള ഒരു കാരണം. ഉദാഹണനത്തിന് ചെറിയകുട്ടിയ്ക്ക് എഴുതുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.  ഇഴയുന്ന പ്രായത്തിൽ നടക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്. ഇടതു കൈ പരിചയിച്ചവർക്ക് വലതുകൈ ഉപയോഗിയ്ക്കുന്നത് ബുദ്ധിമുട്ടാണ്, തിരിച്ചും. അതു പോലെ തന്നെയാണ് ദൈവാരാധനയും. ദൈവാരാധനായുടെ ശൈലിയെ ഭക്താഭ്യാസങ്ങളുടെ ശൈലിയോടൂ താരതമ്യപ്പെടൂത്തി ഭക്താഭ്യാസങ്ങളുടെ ശൈലിയിലേയ്ക്ക് താഴ്ത്തുവാനുള്ള ശ്രമം പാഷണ്ഢതയുടെ ലക്ഷണമാണ്. (ഭക്താഭ്യാസങ്ങളെ ലിറ്റർജിയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണൂ വേണ്ടത്)  ആവർത്തനങ്ങളെ ഒഴിവാക്കി, കാവ്യഭംഗിയ്കുള്ളതും രഹസ്യാത്മകതയെ ദ്യോതിപ്പിയ്ക്കുന്നതുമായ പദപ്രയോഗങ്ങൾ നീക്കി ലളീതമാക്കുവാനുള്ള ശ്രമവും അങ്ങനെ തന്നെ.

10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വ്യാപ്തിയുണ്ട്.  റോമിൽ നിന്നുള്ള പല നിർദ്ദേശങ്ങളും, പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളൂം, മെത്രാൻ സമതിയുടെ നിർദ്ദേശങ്ങളും, സഭാ സൂനഹദോസിന്റെ നിർദ്ദേശങ്ങളും അനുസരിയ്ക്കാതെ ഇരിയ്ക്കുന്നുണ്ട്. ഇത് പാഷണ്ഢതയാണ്.

11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
സഭ, അതിന്റെ പഴയ നിയമ രൂപത്തിൽ പോലും വൈദീക ശുശ്രൂഷയ്ക്ക് പ്രാധന്യം നൽകിയിരുന്നു. പ്രൊട്ടസ്റ്റന്റു സഭകൾ ഈ ശിശ്രൂഷയെ നിരാകരിയ്ക്കുന്നു.  മറ്റൊന്ന് വൈദീകൻ ചെയ്യേണ്ട കാര്യങ്ങൾ  മറ്റു സന്യസ്ഥരോ, താഴ്ന്ന പട്ടമുള്ളവരോ ചെയ്യുന്നത് ഇതുമായി ചേർത്തു വായിക്കാം. ബാംഗളൂർ ചന്താപ്പുരയിലെ O.F.S സമൂഹത്തിന്റെ ചാപ്പലിൽ  ഡീക്കനോട് ഗഹാന്ദാ പ്രാർത്ഥന ചൊല്ലുവാൻ സുപ്പീരിയർ ആവശ്യപ്പെട്ടതു കണ്ടീട്ടുണ്ട്. കന്യാസ്ത്രികൾ മദുബഹായിൽ പ്രവേശിച്ച് സ്വമേധയാ കുർബാന സ്വീകരിയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം പാഷണ്ഡതയായി മനസിലാക്കാം.

12.  സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക
"സാധാരണക്കാർ" എന്നതു കൊണ്ട് ശുശ്രൂഷാ പൗരോഹിത്യമില്ലാത്തവർ  എന്ന അർത്ഥമല്ല , സെക്കുലർ കാഴ്ചപ്പാട് ഉള്ളവർ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ദൈവീക രഹസ്യങ്ങളെ ലോകത്തിന്റെ മനസാക്ഷികൊണ്ട് വിധിയ്ക്കുമ്പോഴാണ്  കുർബാനയുടെ ദൈർഘ്യം കൂടുന്നതായും, കുർബാന വിരസമായും ഒക്കെ അനുഭവപ്പെടുന്നത്.  അപ്പോഴാണ് കുർബാന ആകർഷകമാക്കുവാനും ലളിതമാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടി വരുന്നന്നത്.  അപ്പോഴാണ് യൂത്തു കുർബാനയും , കുട്ടികളുടെ കുർബാനയുമൊക്കെ ഉണ്ടാവുന്നത്. ചുരുക്കത്തിൽ "സാധാരണക്കാരായ" മെത്രാന്മാരും വൈദീകരുമൊക്കെയുള്ള ഒരു സഭയാണ് നമ്മുടേത്.

ചുരുക്കത്തിൽ ലത്തീൻ സഭയുടെ കാര്യത്തിൽ മാത്രമല്ല, സീറോ മലബാർ സഭയുടെ കാര്യത്തിലും ഗൊറേഞ്ചറിന്റെ ലിസ്റ്റ് പ്രസക്തമാണെന്നു കാണാം. ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയ്ക്ക് ഒരു സാർവ്വത്രിക സ്വഭാവമുണ്ട്. ആരാധനാക്രമത്തിൽ  നടത്തുന്ന പല പരീക്ഷണങ്ങളൂം പാഷണ്ഢതയായി ഗൊറേഞ്ചർ നിരീക്ഷിച്ചിട്ടുള്ളതാണ് എന്നു മനസിലാക്കുമ്പോൾ അത്തരം പരീക്ഷണങ്ങൾ നടത്തുന്ന ആരാധനാക്രമ വിദഗ്ധരൊടൂ സഹതപിയ്ക്കുവാനേ കഴിയുന്നുള്ളൂ.

മറക്കരുത് വന്നവഴിയിലെ വാക്കുകളും

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു ചർച്ചയുണ്ടായി. വാക്കുകളെക്കുറിച്ച്. തെക്കേ ഇന്ത്യയിലെ മാർ തോമാ നസ്രാണികൾ തികച്ചും ദ്രാവിഡമായ അന്തരീക്ഷത്തിൽ, യഹൂദപാരമ്പര്യത്തിൽ വിശ്വാസം സ്വീകരിച്ചവരാണ്. ഈ അടുത്തകാലത്താണ് ഭാരതവത്കരണവാദങ്ങളും സംസ്കൃതപ്രേമവും പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന പല വാക്കുകളുടേയും വേരറുക്കാൻ തുടങ്ങിയത്.  നമ്മുടെ പദങ്ങൾ നമ്മുടെ സംസ്കാരത്തെയും, നമ്മുടെ പാരമ്പര്യത്തെയും നമ്മുടെ പശ്ചാത്തലത്തെയുമൊക്കെ സൂചിപ്പിയ്ക്കുന്നവയാണ്. പലവാക്കുകളും  തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഉൾപ്പെടുന്ന ദ്രാവിഡ ഭാഷാഗോത്രവും, സെമറ്റിക് ഭാഷാ (സുമ്മേറിയൻ) ഭാഷാ ഗോത്രവും തമ്മിലുള്ള ബന്ധത്തിലേയ്ക്കുള്ള ചൂണ്ടു പലക കൂടിയാണ്. ദ്രാവിഡപശ്ചാത്തലത്തിലും സുറിയാനീ പശ്ചാത്തലത്തിലും നമുക്കുണ്ടായിരുന്ന വാക്കുകളെ സൂക്ഷിച്ചു വയ്ക്കുവാനാണ് ഈ പോസ്റ്റ്.

യേശൂ = ഈശോ
ക്രിസ്തു = മിശിഹാ
ജ്ഞാനസ്നാനം= മാമോദീസ
അപ്പസ്തോലൻ = ശ്ലീഹാ
കുരിശ് = സ്‌ലീവാ
ഉല്പത്തിപ്പുസ്തകം = സൃഷ്ടിയുടെ പുസ്തകം
അപ്പസ്തോല പ്രവർത്തനം = ശ്ലീഹന്മാരുടെ നടപടി
മാതാവ് = അമ്മ
സ്വർഗ്ഗാരോപണത്തിരുന്നാൾ = കരേറ്റത്തിരുന്നാൾ/വാങ്ങിപ്പു തിരുന്നാൾ
ദിവ്യബലി = കുർബാന
സ്ഥൈര്യലേപനം = തൈലാഭിഷേകം
വിശുദ്ധർ = കന്തീശങ്ങൾ
രക്തസാക്ഷികൾ = സഹദാന്മാർ
പ്രവാചകർ = നിവ്യന്മാർ
മോശ = മൂശ
ജോഷ്വ = ഈശോ ബർനോൻ
പത്രോസ് = കേപ്പാ
ബേദ്‌ലഹേം = ബേസ്‌ലഹെം
ജറൂസലേം/യറൂശലേം = ഓറശ്ലേം
റോം = റോമാ
കാൽവരി = ഗാഗുൽത്താ
അൾത്താര = മദ്ബഹാ
ദൈവാലയം/ദൈവാലയം = പള്ളി
വിവാഹം = കല്യാണം
വൈദീകൻ/പുരോഹിതൻ = കത്തനാർ
ആശ്രമം = ദയറാ
ഒലിവ് = സൈത്ത്
പീഢാസഹാനം = പങ്കപ്പാട്
രക്തം = ചോര
സ്ത്രീ = പെണ്ണ്
പുരുഷൻ = ആണ്
ദൂതൻ = മാലാകാ
ജോർജ്ജ് = ഗീവർഗ്ഗിസ്/വർഗ്ഗീസ്/വറീത്/വറീച്ചൻ
ജോൺ = യോഹന്നാൻ
ഐസക്ക് = ഇസഹാക്ക്
ജേക്കബ്= യാക്കോവ് , ചാക്കോ
ഡേവിഡ് = ദാവീദ്
സൂസൻ = ശോശന്ന
സൈമൺ = ശിമയോൻ
തോമസ് = തോമ
ജുഡ് = യൂദാ
മാത്ത്യു = മത്തായി
ജോസഫ് = ഔസേപ്പ്/യൗസേപ്പ്
ആൻസ്/ആൻ = അന്ന
എലിസബത്ത്/ലിസ്/ലിസ്സാ = ഏലീശ്വ, ഏലി, ഏലിയാമ്മ, ഏലിക്കുട്ടി
സഖറിയ = സ്കറിയ/ കറിയാ/ കറിയാച്ചൻ

Please feel free to comment on this post to add more words to the list.

Wednesday, July 15, 2015

മാർ തോമാ സ്ലീവാ കൽദായവാദികളുടെ വിഭ്രാന്തിയോ?

ഒരു സഹോദരന്റെ ഫെയിസ്ബുക്ക് പ്രൊഫൈയിൽ സ്ലീവായെക്കുറിച്ചുള്ള പോസ്റ്റിനു കമന്റായി കരിസ്മാറ്റിക് ധ്യാനഗുരു ഫാ. ജെയിംസ് മഞ്ഞാക്കൽ ചേർത്ത വാചകങ്ങളാണ് ഈ പോസ്റ്റിന് ആധാരം.

പല അൽമായകുഞ്ഞാടുകൾക്കും പലപ്പോഴും സഭയെക്കാൾ വിശ്വാസം കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരായതുകൊണ്ട് തെറ്റിദ്ധരിയ്ക്കുവാൻ കച്ചകെട്ടിയിരിയ്ക്കുന്നവർ മേൽചേർച്ച വാചകങ്ങളിലൂടെ വഞ്ചിയ്ക്കപ്പെടുവാനോ ആശയക്കുഴപ്പത്തിലാകുവാനോ സാധ്യതയുണ്ട്. അതുകൊണ്ട് ചില ചിന്തകൾ പങ്കുവയ്ക്കുന്നത് ഉചിതമെന്നു കരുതുന്നു.

1. മാർ തോമാ സ്‌ലീവാ ഒരു ഇടുങ്ങിയ ചിന്തയാണെന്നാണ് മഞ്ഞാക്കലച്ചന്റെ പക്ഷം. ക്രൂശിതരൂപമാണ് വിശാലമായ ചിന്ത.
അതെങ്ങനെയാണു ശരിയാവുക.  സഭാ പിതാക്കന്മാരുടെ കാലത്തിനു ശേഷം (After 9th century)  സഭയിലും പിന്നീട് നൂറ്റാണ്ടുകൾക്കു ശേഷം മദ്ബഹായിലും സ്ഥാനം പിടിച്ച ക്രൂശിതരൂപം വിശാലമായ ചിന്തയായും  മിശിഹാരഹസ്യങ്ങളെയും പരിശുദ്ധ ത്രിത്വത്തെയും പ്രതിനിധാനം ചെയ്യാൻ കഴിയുന്ന സ്ലീവാ ഇടുങ്ങിയ ചിന്തയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നതെന്നു മനസിലാകുന്നില്ല.  ലത്തീൽ സഭയൊഴിച്ചുള്ള ശ്ലൈഹീകസഭളിൽ  ലത്തീൻ സഭയുടെ ബലപ്രയോഗങ്ങൾകൊണ്ടു മാത്രം കടന്നുവന്ന ക്രൂശിതരൂപം വിശാലചിന്തയേയും ലത്തീൻ സഭയൂൾപ്പെടെയുള്ള എല്ലാ ശ്ലൈഹീക സഭകളിലുമുള്ള പുഷ്പിതവും അലങ്കൃതവുമായ സ്ലീവാകളുടെ മാർ തോമാ നസ്രാണികളുടെ പതിപ്പായ മാർ തോമാ സ്ലീവാ സങ്കുചിതചിന്തയുമാകുന്നതെങ്ങനെ?
കോപ്റ്റിക് സ്ലീവ

ഏത്യോപ്യൻ സ്‌ലീവാ

ജറൂസലേം സ്ലീവാ

മെൽക്കൈറ്റ് സ്ലീവാ

മാറോനീത്ത സ്ലീവാ

2. മാർ തോമാ സ്ലീവാ കൽദായവാദികളുടെ ഭാവനയോ?
മാർ തോമാ സ്ലീവായ്ക്ക് ആ നാമം നൽകുന്നത്  നിർബന്ധിത ലത്തീനീകരണത്തിന്റെ അപ്പസ്തോലനായ മെനേസിസിന്റെ സ്വന്തം ചരിത്രകാരൻ അന്തോനിയോ ഗുആവെ ആണ്. അതായത് 17 ആം നൂറ്റാണ്ടിൽ. അന്നു കൽദായവാദികളുണ്ടായിരുന്നോ?  മാർ തോമാ നസ്രാണികൾ തങ്ങളുടെ പള്ളികളിൽ ഈ സ്ലീവാ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നു രേഖപ്പെടുത്തിയ ഗുആവെയാണ്.

3. മാർ തോമാ സ്ലീവായുടെ പ്രാധാന്യം മനസിലാക്കുന്നവർ  പൗലോസ് ശ്ലീഹായുടെ ഭാഷയിലെ "കർത്താവിന്റെ കുരിശിന്റെ ശത്രുക്കൾ" എന്നോ?
യഹൂദനായ പൗലോസ് കർത്താവിന്റെ പ്രതിമയോ എന്തിന് ചിത്രം പോലുമോ ഉപയോഗിച്ചിട്ടില്ല.  ആ നിലയ്ക്ക് പൗലോസ് പറയുന്ന കർത്താവിന്റെ കുരിശ് ഏതായാലും ക്രൂശിതരൂപമല്ലെന്നു മൂന്നു തരം.  ക്രൂശിത രൂപം കടന്നു വരുന്നതിനു മുൻപ് ലത്തീൻ സഭയിലുണ്ടായിരുന്നത് സ്ലീവാകളാണ്, ക്രൂശിയ്ക്കപ്പെട്ട, ഉത്ഥിതനായ മിശിഹായെ സൂചിപ്പിയ്ക്കുന്ന ശൂന്യമായ കുരിശുകൾ.

അർമ്മേനിയൻ കച്കർ

ഇറ്റലിയിലെ രവന്നയിലെ കബറിടം

 അതുകൊണ്ട്  കർത്താവിന്റെ കുരിശെന്നെ വിശേഷണം കൂടുതൽ യോജിയ്ക്കുക ക്രൂശിതരൂപത്തേക്കാൾ പുരാതനമായ സ്ലീവാകൾക്കാണ്. അത് പല ആകൃതിയിലും വലുപ്പത്തിലും ഉണ്ട്. എന്നത്തെ ഒരു സാഹചര്യത്തിൽ ക്രൂശിതരൂപവും മാർ തോമാ സ്ലീവായും മറ്റു സ്ലീവാകളുമെല്ലാം നമ്മുടെ കർത്താവിന്റെ കുരിശുതന്നെയാണ്.
അനുരാധപുരം സ്ലീവാ
 മാർ തോമാ സ്ലീവായുടെ ശത്രുക്കൾക്ക് കർത്താവിന്റെ കുരിശിന്റെ ശത്രു എന്ന വിശേഷണം നന്നായി ചേരും.

Friday, July 10, 2015

കിഴക്കിനഭിമുഖമായ ദൈവാരാധന

മദ്ബഹായ്ക്ക് അഭിമുഖമായി കാർമ്മികനും ദൈവനവും ഒരുമിച്ച്  ഒരേ ദിശയിൽ കുർബാനയർപ്പിയ്ക്കതിനെയാണ് കിഴക്കിനഭിമുഖായ ബലിയർപ്പണം (ad orientem), മദ്ബഹാഭിമുഖ ബലിയർപ്പണം (facing alter) , ദൈവാഭിമുഖ ബലിയർപ്പണം (ad Deum) എന്നു വിളിയ്ക്കപ്പെടുന്നത്. ലത്തീൻ സഭ അടുത്തകാലത്ത് മദ്ബഹാഭിമുഖ കുർബാനയെ പരിചയപ്പെടുത്തുന്നതുകൊണ്ടും ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ മദ്ബഹാഭിമുഖ കുർബാനയുടെ ദൈവശാസ്ത്രം ശക്തമായി അവതരിപ്പിച്ചിരുന്നതുകൊണ്ടൂം ലത്തീൻ വാദികളായ പൗരസ്ത്യസഭാംഗങ്ങളുടെ ഇടയിൽ മദ്ബഹാഭിമുഖ കുർബാനയർപ്പണത്തോട് അത്രകണ്ട് വിരോധം ഇപ്പോൾ കണ്ടുവരുന്നില്ല. എങ്കിലും തെങ്ങുമ്മേൽ തന്നെ ഇരിയ്ക്കുന്ന ശങ്കരന്മാർ ഇപ്പോഴുമുള്ളതുകൊണ്ട് ചിലതൊക്കെ ആവർത്തിയ്ക്കുന്നത് ഉചിതമാണെന്നു കരുതുന്നു.

1. മദ്ബഹാഭിമുഖ കുർബാന പുരാതന ക്രൈസ്തവ പാരമ്പര്യമാണ്. ഒട്ടുമിക്ക ശ്ലൈഹീക സഭകളും ഇന്നും അനുവർത്തിച്ചു പോരുന്നതുമാണ്.





 2. പ്രൊട്ടസ്റ്റന്റു സഭകളിൽ ആരംഭിച്ച ജനാഭിമുഖ രീതി ലത്തീൻ സഭയിലെത്തുന്നത് 20 ആം നൂറ്റാണ്ടിൽ മാത്രമാണ്.

3. കേരളത്തിൽ 1960 കൾ വരെ ലത്തീൻ സഭയും സീറോ മലബാർ സഭയും മദ്ബഹായ്ക്ക് അഭിമുഖമായിത്തന്നെയാണ് കുർബാന അർപ്പിച്ചിട്ടുള്ളത്.

4. പൗരസ്ത്യ പാശ്ചാത്യ സഭാ പിതാക്കന്മാരും മാർപ്പാപ്പാരും കിഴക്കിനഭിമുഖമായ ദൈവാരാധനയുടെ പ്രാധാന്യം പറഞ്ഞു വച്ചിട്ടുണ്ട്.


5. പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശത്തിൽ മദ്‌ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിയ്ക്കുവാൻ പറയുന്നു.



ഇതിനപ്പുറമൊന്നും പറയുവാനില്ല. ഇന്നലെ വന്ന രീതികളാണ് രണ്ടായിരം വർഷം പഴക്കമുള്ള ഒരു സഭയുടെ രീതികളെന്നു വിശ്വസിയ്ക്കുന്നവരോട് ഒന്നും പറയുവാനില്ല. അതല്ല നിങ്ങൾ സത്യമാണ് അറിയാൻ ശ്രമിയ്ക്കുന്നെങ്കിൽ ഈ പോസ്റ്റ് ഒരു തുടക്കമാവട്ടെ.

ചേർത്തു വായിയ്ക്കുവാൻ
1. Why ad orientem?  
2. കിഴക്കിനഭിമുഖമായ ബലിയർപ്പണം! എന്തുകൊണ്ട്?
3. കിഴക്കിനഭിമുഖം - കർത്താവിനെ പ്രതീക്ഷിച്ച്, കർത്താവിലേയ്ക്ക് തിരിഞ്ഞ്                            


Why ad orientem?

(A copy of http://www.stveronica.net/SiteAssets/Pages/Liturgy-and-Sacraments/Sacred-Music/Why%20ad%20orientem.pdf . Dedicating to all ignorant Syro Malabarians who are still thinking that Versus Populam is the right catholic way of celebrating Liturgy)

Before he became Pope Benedict XVI, Joseph Cardinal Ratzinger was one of the most
thoughtful critics of the unintended consequences that arise from the priest and people
facing each other across the altar during the Eucharistic Prayer. While some of the faithful
may have experienced a benefit from the priest and the people facing each other, Cardinal
Ratzinger argued that this arrangement is not only a radical novelty in Christian practice, but
it also has the effect of creating a circle of congregation and celebrant closed in upon itself
rather than focused on the Lord.
At St. Veronica, we are following the leadership of our Holy Father by celebrating our 11:00
a.m. Solemn Latin Mass with the priest and people standing together on the same side of the
altar during the offering of the Eucharistic Prayer. This custom is often called praying ad
orientem (towards the East) or ad Deum (towards God). At all of our other Masses where the
celebrant and people face one another, a crucifix on the altar serves as a reference point for
the liturgy. For more a more in-depth study of Cardinal Ratzinger’s theology of the
direction of liturgical prayer, please see “Eastward- or Westward- Facing Position?” in The
Feast of Faith (Ignatius, 1986) or “The Altar and Direction of Liturgical Prayer” in The Spirit
of the Liturgy (Ignatius, 2000). The following is a summary of his three main points:
Our Western understanding
+ “Praying toward the east is a tradition that goes back to the beginning.” Both Judaism and
Islam assume that we should pray in the direction of the physical place where God revealed
himself to us. In the Western world, however, we take it for granted that God is spiritual and
therefore all around us. This understanding of the universality of God is very Christian, and
we only know that God is universal because he has revealed himself to us. “And precisely for
this reason is it appropriate, now as in the past, that we should express in Christian prayer
our turning to the God who has revealed himself to us,” (The Spirit of the Liturgy, 75-6).
Historical precedent
+ Cardinal Ratzinger quotes the French, twentieth-century theologian Louis Bouyer,
explaining Bouyer’s research into the direction historically faced by priest and people.
Regarding the Last Supper, Bouyer says, “In no meal of the early Christian era, did the
president of the banqueting assembly ever face the other participants. They were all sitting,
or reclining, on the convex side of a C-shaped table….” Bouyer continues, describing the
practice from the early Church through the Middle Ages, “Never, and nowhere, [that is,
before the sixteenth century] have we any indication that any importance, or even attention,
was given to whether the priest celebrated with the people before him or behind him…
[T]he only thing ever insisted upon, or even mentioned, was that he should say the
Eucharistic prayer, as all the other prayers, facing East… Even when the orientation of the
church enabled the celebrant to pray turned toward the people, when at the altar, we must
not forget that it was not the priest alone who, then, turned East: it was the whole
congregation, together with him” (The Spirit of the Liturgy, 78-9).
The cosmic dimension
+ Finally, in The Feast of Faith, Cardinal Ratzinger discusses the cosmic dimension of the
Eucharist. Each day, as the sun rises in the east (oriens) it is a powerful symbol of
Christ’s resurrection and a promise of his coming again. Cardinal Ratzinger explains that
while the worshipping Christian community faced the oriens in expectation of
Christ’s coming again, the crucifix also originally represented Christ’s Second Coming.
For early Christians, this familiar symbol of Christ’s saving actions also held the promise of
his return. The Christian community looked towards Christ’s return while at the same time
offering his sacrifice in the Mass.
By the nineteenth century “not only had the awareness of the liturgy’s cosmic orientation
been lost, but there was also little understanding of the significance of the image of the cross
as a point of reference for the Christian liturgy. Hence the ancient eastward orientation of
the celebration became meaningless, and people could begin to speak of the priest celebrating
‘facing the wall’…” or with his “back to the people” (139-145).
At all of our Masses at St. Veronica in which the priest faces the people, there is a crucifix on
the altar, as the reference point for the liturgy.
The law of prayer is the law of belief
Lex orandi, lex credendi is a phrase by Prosper of Aquitaine that means, “The law of prayer is
the law of belief.” The liturgy is the Church’s prayer, and since that prayer informs our
beliefs, we must be very careful that we do not alter it of our own volition. Immediately
following the Second Vatican Council, however, there were many changes implemented by
Church herself. As a result, it became difficult to discern which changes were promulgated
by the Church, and which changes were innovations introduced by those without the
authority to do so.
The primary Vatican II document dealing with the liturgy is Sacrosanctum concilium. It
champions the participation of the people, saying, “In the restoration and promotion of the
sacred liturgy, this full and active participation by all the people is the aim to be considered
before all else; for it is the primary and indispensable source from which the faithful are to
derive the true Christian spirit” (#14). The document goes on to explain that the faithful
should participate “by means of acclamations, responses, psalmody, antiphons, and songs, as
well as by actions, gestures, and bodily attitudes” (#30).
This concern for the people of God was the most refreshing change of perspective brought
about by the Second Vatican Council. It was necessary for the Church to recognize the vital
role of the gathered assembly, and it is clear that the faithful have benefited by this change.
The readings for Sunday Mass were expanded so that they cover more of the Bible. The
Psalm that serves as a response to the first reading was expanded and given a refrain that the
people could sing, and the mysterium fidei (mystery of faith) or memorial acclamation was
added after the consecration. These changes were all for the edification of the people of God.
None of the Vatican II documents, however, make any mention of one of the biggest
liturgical innovations of the 1960s: the direction the priest faces during the Eucharistic
Prayer. Until then, the priest and the people had always faced the same direction, towards
the Lord. This change of direction likely was made in an effort to emphasize the dialogue
between priest and people. Many of the faithful may have experienced this change as
beneficial as well.
Christian mysteries often have two components, however, and it is important not to
overemphasize either component to the exclusion of the other. For example, Christ was both
man and God, and the truth of this mystery lies not in one or the other extreme but in the
perfect tension between the two. Similarly, the truth behind the mystery of the gathered
community worshiping God lies not in focusing on either the gathered community to the
exclusion of God or focusing on God to the exclusion of the community but in a tension
between the two. Before the Second Vatican Council, there was an overly vertical concept of
worship: that of the priest in persona Christi (in the person of Christ) offering the sacrifice of
the Mass up to God the Father. After the Council, however, we have managed to arrive at an
overly horizontal concept of worship: that of the priest and people in dialogue. It is necessary
for us to acquire a balance between the two extremes and to offer the sacrifice of the Mass as
a worshiping community under the leadership of our priest who is acting both in persona
Christi and in persona Ecclesiae (in the person of the Church).
One solution to the overly horizontal concept of worship is to restore the practice of the
priest and people all facing the Lord during the Eucharistic Prayer. For this reason, we
celebrate our 11:00 a.m. Solemn Latin Mass ad orientem.

Friday, June 19, 2015

പാലാക്കുന്നേൽ വല്യച്ചനും നിധീരിക്കൽ മാണിക്കത്തനാരും

(Facebook ൽ  Bijoy S Palakunnel പങ്കുവച്ച വിവരങ്ങൾ ഇവിടെ ചേർക്കുന്നു)


സഹോദരങ്ങളെ,

               ഒരേ സംഭവത്തെ ഓരോ വ്യക്തികളും പലരീതിയിൽ സമീപിക്കും. അത് അവർക്ക് അതിനെ കുറിച്ചുള്ള ബോധ്യം അനുസരിച്ചാവും. അവർ ചരിത്രത്തിന്റെ ഭാഗം ആവുമ്പോൾ അവരുടെ പ്രവർത്തനം ചരിത്രകുതുകികളിൽ പല അഭിപ്രായങ്ങൾ ഉണ്ടാക്കും. ഇവിടെ നമുക്ക് ചർച്ച ചെയ്യാവുന്ന വിഷയം ROCKOSE - MELUS സന്ദർശനങ്ങളോട് ചില ചരിത്ര പുരുഷന്മാർ എടുത്ത സമീപനങ്ങൾ ആണ്. നമുക്ക് ചാവറ അച്ചൻ, നിധീരിക്കൽ മാണി കത്തനാർ, പലാക്കുന്നേൽ മത്തായി മറിയം കത്തനാർ എന്നിവരുടെ പ്രവർത്തനങ്ങളെ ഒന്ന് നോക്കി കാണാം .
 
താഴെ പറയുന്ന ചരിത്ര സത്യങ്ങൾ നമ്മുടെ വായനക്ക് പശ്ചാത്തലം ഒരുക്കും.

ROCKOSE - MELUS സന്ദർശനങ്ങൾ === ഇതൊരു ശീഷ്മയാണോ - ഇതിന്റെ ഉത്തരം അനുസരിച്ചാവും നിങ്ങൾ മെൽപ്പറഞ്ഞവരെ വിലയിരുത്തുക. നസ്രാണികളുടെ മേൽ ഉണ്ടായിരുന്ന പരമ്പരാഗത അജപാലന അധികാരവും, സുറിയാനി റീത് സംബന്ധിച്ച തീഷ്ണമായ വികാരവും, രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പിന്നീട് എടുത്ത നിലപാടുകളും പുതെൻ കൂറും പഴയകൂരും തമ്മിൽ ഐക്യം ഉണ്ടാവണം എന്നാ സുറിയാനി മക്കളുടെ ആഗ്രഹങ്ങളും അതിനു ലത്തീൻ ബിഷോപ്മാർ തടസ്സം നിന്നതും ഒക്കെ പശ്ചാത്തലമായി കണ്ടു വേണം ഇക്കാര്യത്തിന് ഒരു തീരുമാനം എടുക്കാൻ.

Rockose മെത്രാന്റെ വരവിൽ സുറിയാനിക്കാർ ലത്തീൻ റീത്തിൽ നിന്നും മോചിതരാവും എന്ന് തോന്നിയപ്പോൾ 'വരാപ്പുഴ' ചാവറ അച്ചനെ സുരിയനിക്കാർക്കുവേണ്ടിയുള്ള vicar general ആക്കി. ചാവറ അച്ചൻ സഭയെ ലത്തീൻ ഭരണത്തിൻ കീഴില നിർത്തുന്നതിൽ വിജയിച്ചു, കാരണം Rokose മെത്രാൻ മടങ്ങിപ്പോയാൽ ഉടൻ നസ്രാനികൾക്ക് വേണ്ടിയുള്ള പ്രത്യേക ഭരണ സംവിധാനം ഉണ്ടാവും എന്ന് ചാവറ അച്ചൻ വിശ്വസിച്ചു. ലത്തീൻ ആരാധനാ ക്രമം സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തിയ ചാവറ അച്ചൻ തനതു ആരാധനാ ക്രമത്തിന്റെ വിലപ്പെട്ട പല പാരമ്പര്യങ്ങളും ഇല്ലാതാകുന്നതിനു വഴിവെച്ചു. ഇന്ന് സിറോ മലബാര് സഭ അനുഭവിക്കുന്ന ആരാധനാ ക്രമ അധിനിവേശത്തിന്റെ ഒരു കാരണം ഈ നടപടി ആയിരുന്നു. ഇത് തെറ്റാണെന്നോ ശേരിയാനെന്നോ അല്ല ഞാൻ പറയുന്നത്. ചരിത്രത്തിലെ ഒരു സംഭവവും തെറ്റാവുന്നില്ല. മറിച്ച് ആ സംഭവം ചരിത്രത്തില അവശേഷിപ്പിക്കുന്ന പാടുകൾ ആണ് നമ്മൾ തിരിച്ചറിയേണ്ടത്.

ചാവറ അച്ചനോട് വളരെ ആദരവുള്ള രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു പാലാക്കുന്നേൽ അച്ചനും നിധീരിക്കൽ അച്ചനും. രണ്ടാളുകളും ഒരേ സംഭവത്തെ രണ്ടു രീതിയിൽ കണ്ടു എന്നെ ഉള്ളു. ചാവറ അച്ചനെ "വരാപ്പുഴ' വഞ്ചിച്ചതാണെന്നു വിശ്വസിച്ച പാലാക്കുന്നേൽ അച്ചൻ മേലൂസ് മെത്രാൻ വന്നപ്പോൾ ആ കൂട്ടത്തിൽ കൂടി. നിധീരിക്കൽ അച്ചൻ ആ പാതയിൽ വരുമെന്ന് പാലാക്കുന്നേൽ അച്ചൻ ആഗ്രഹിച്ചു- വിശ്വസിച്ചു. നിധീരിക്കൽ അച്ചനും സുറിയാനി സ്വാതന്ത്ര്യം ആഗ്രഹിച്ചു.അത് റോമിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ വരും എന്ന് കരുതി, മേലൂസ് മേത്രനിൽ നിന്നും ഒഴിഞ്ഞു മാറി. എന്ന് മാത്രമല്ല പാലാക്കുന്നേൽ വലിയച്ചനെ കൂടി അത് പറഞ്ഞു മനസിലാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം നോക്കിയാൽ പാലാക്കുന്നേൽ അച്ചൻ സുഭാഷ്‌ ചന്ദ്ര ബോസ്സിനെ പോലെയും നിധീരിക്കൽ അച്ചൻ സർദാർ വല്ലബായ് പട്ടേലിനെ പോലെയും ചിന്തിച്ചു എന്ന് കരുതിയാൽ മതി (റെഫർ MO JOSEPH)

ഇവിടെ ആരും ആരുടേം കാല് വരിയതോ തെറ്റോ ശേരിയോ ചെയ്തതോ അല്ല. ഒരു അധിനിവേശത്തെ നേരിടാൻ സ്വന്തം മനസാക്ഷിക്ക് ചേർന്ന നിലപാടുകൾ എടുത്തു എന്ന് കരുതിയാൽ മതി.


 - ബിജോയ് എസ്. പാലാക്കുന്നേൽ.  

Monday, June 8, 2015

മദ്ബഹാ (Alter)യും ബേസ് മക്‌ദ്ശാ (Santuary)യും

പൗരസ്ത്യ സുറീയാനി സഭയുടെ ദേവാലയഘടന പറയുമ്പോൾ വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു പദങ്ങളാണ് ബലിപീഠവും മദ്ബഹായും. എന്തുകൊണ്ട് ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടായി എന്നു വ്യക്തമല്ല. ഞാൻ ഇപ്പോൾ വച്ചു പുലർത്തുന്ന ധാരണ പൂർണ്ണമായും ശരിയാണെന്നു വാദിയ്ക്കുന്നുമില്ല. എങ്കിലും എനിയ്ക്കു ലഭ്യമായ സുറീയാനി സ്രോതസ്സുകളുപയോഗിച്ച്  എന്റെ വാദത്തെ ബലപ്പെടുത്തുന്ന തെളിവുകൾ നിരത്തുവാനുള്ള ശ്രമമാണ് ഈ പോസ്റ്റ്.

വാദം: മദ്ബഹ, കെസ്ത്രോമ, ഹൈക്കല എന്നു ദേവാലയത്തെ തിരിയ്ക്കുമ്പോൾ വിരികൊണ്ട് മറയ്ക്കപ്പെട്ട അതിവിശുദ്ധ സ്ഥലത്തെ അഥവാ സാങ്‌ചറി(sanctuary) യെ സൂചിപ്പിയ്ക്കുവാൻ മദ്ബഹ എന്നു പറയുന്നതിൽ അപാകതയുണ്ട്. ഇംഗ്ലീഷിൽ ആൾട്ടർ എന്നും മലയാളത്തിൽ അൾത്താര എന്നു സാധാരണയായി പറയാറുള്ള ബലിപീഠത്തെ സൂചിപ്പിയ്ക്കേണ്ട വാക്കാണ് മദ്ബഹാ എന്നത്. ബേസ് മ്‌ക്‌ദ്‌ശാ എന്ന പദമായിരിയ്ക്കും അതിവിശുദ്ധ സ്ഥലത്തെ സൂചിപ്പിയ്ക്കുവാൻ ഉചിതം.
മറ്റൊരു വാക്കാണ് കങ്കേ. അതിവിശുദ്ധ സ്ഥലത്തിനും കെസ്ത്രോമയ്ക്കും ഇടയിലുള്ള അഴിക്കാലുകളെ സൂചിപ്പിയ്ക്കുന്നതാണ് ഈ വാക്ക്. അതിവിശുദ്ധ സ്ഥലത്തെ സൂചിപ്പിയ്ക്കുവാൻ കങ്കേ എന്ന പദം ഉപയോഗിയ്ക്കുന്നതും ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം.

1.   ഓനീസാ ദ് കങ്കേ
      ഓനീസാ ദ്‌കങ്കേയെ മദ്ബഹാഗീതമെന്നു തർജ്ജമ ചെയ്തതെന്തിനാണ്? ഒന്നുകിൽ അഴിക്കാലിങ്കലെ ഗീതം എന്നു വിളിയ്ക്കണം; അല്ലെങ്കിൽ കങ്കേഗീതം എന്നു വിളിയ്ക്കണം.

2. ലാകുമാറയുടെ കാനോനാ
 
അശിഗേസ് ദാക്‌യാഈസ് ഈദൈ വെസ്കർകേസ് ല്‌മദ്ബഹാക് മറ്‌യാ.
കർത്താവേ ഞാനെന്റെ കൈകൾ കഴുകി നിർമ്മലമാക്കി നിന്റെ മദ്ബഹായ്ക്ക് പ്രദിക്ഷണം വച്ചു. ഇതിന്റെ കുർബാനപ്പുസ്തകത്തിൽ മദ്ബഹ എന്നതു ബലിപീഠത്തിനു പ്രദിക്ഷണം വച്ചു എന്നാക്കി.

3.    ഓനീസാ ദ്റാസേ -1

പഗറേ ദ്‌മ്ശിഹാ വദ്‌മേ അക്കിറാ അൽമദ്ബഹ് കുദിശാ.
വിശുദ്ധ മദ്ബഹായിൽ മിശിഹായുടെ ശരീരവും അമൂല്യമായ രക്തവും. തക്സായിൽ മദ്ബഹാ എന്നത് ബലിപീഠം എന്നാക്കി.

4.  ഓനീസാ ദ്റാസേ -2






അൽ മദ്ബഹ് കുദിശാ നെഹ്‌വേ ദുക്റാനാ ലവ്സുൽതാ മറിയം എമ്മേ ദ്മ്ശിഹാ.
പരിശുദ്ധ മദ്ബഹായിൽ കന്യകയും മ്ശിഹായുടെ മാതാവുമായ മറിയത്തിന്റെ ഓർമ്മ ഉണ്ടാവട്ടെ.
ഇവിടെയും മദ്ബഹായിൽ എന്നായിരുന്നത് തക്സായിൽ ബലിപീഠത്തിൽ എന്നായി.

5.മർമ്മീസയുടെ അവസാനത്തിൽ കാർമ്മികൻ കൂട്ടിച്ചേർക്കുന്ന കാനോനാ


മാ പേ വശ്‌വീഹ് ബേസ് മക്ദ്‌ശാ ആലാഹ മ്കന്തെശ് കോൽ. "എല്ലാറ്റിനേയും വിശുദ്ധീകരിയ്ക്കുന്ന ആലാഹായേ നിന്റെ അതിവിശുദ്ധ സ്ഥലം എത്രമനോഹരവും മഹനീയവുമാണ്".  ഇവിടെ മലയാള തർജ്ജമ വന്നപ്പോൾ ബേസ്‌മക്‌ദ്ശാ (വിശുദ്ധ സ്ഥലം) എന്നത് ബലിപീഠമെന്നാക്കി.

6.  കാർമ്മികൻ കുർബാനയുടെ അവസാനത്തിൽ മദ്ബഹായോടു വിടവാങ്ങുനു.


പൂശ് ബ്‌ശ്ലാമാ മദ്ബഹാ മ്‌ഹസ്‌യാനാ. പൂശ് ബ്‌ശ്ലാമാ കബറേ ദ് മാറൻ.
പാപപ്പരിഹാരപ്രദമായ മദ്ബഹായേ സമാധാനത്തിൽ വസിയ്ക്കുക. കർത്താവിന്റെ കബറിടമേ സമാധാനത്തിൽ വസിയ്ക്കുക.  ഇവിടെയും സുറിയാനിയിൽ മദ്ബഹാ എന്നുണ്ടായിരുന്നത് മലയാള തർജ്ജമയിൽ ബലിപീഠമെന്നായി.