Sunday, October 16, 2016

ദൈവമാതാവിന്റെ നിയമം - ബൈസന്റൈൻ കൊന്ത

എന്റെ കഴിഞ്ഞ പോസ്റ്റുകൾ കൊന്തയെക്കുറീച്ചായിരുന്നു. ഡൊമിനിക്കൻ റോസറി പാശ്ചാത്യ ഭക്തഭ്യാസമാണെന്നും നമ്മുടെ സഭയുടെ ദൈവാരാധനാ ചൈതന്യത്തിനു ചേരുന്നതന്നെന്നും പറയുമ്പോൾ മാതാവിനെ നിഷേധിയ്ക്കുന്നു എന്ന രീതിയിൽ ചിലർ പ്രതികരിച്ചു കാണുന്നുണ്ട്.

മാർ തോമാ നസ്രാണികളുടെ മാതൃഭക്തിയെ സംശയിക്കാൻ ന്യായങ്ങളൊന്നുമില്ല. കർത്താവിന്റെ തിരുന്നാളുകൾ കഴിഞ്ഞാൻ നമ്മുക്ക് പ്രധാനപ്പെട്ടത് മാതാവിന്റെ തിരുന്നാളുകൾ തന്നെയാണ്. ബുധനാഴ്ചകൾ മാതാവിന്റെ ബഹുമാനത്തിനായി പ്രത്യേകം സഭ ക്രമീകരിച്ചിരിയ്ക്കുന്നു. പുരാതനപാരമ്പര്യമനുസരിച്ച് അന്നേ ദിവസം നമുക്ക് വെള്ളിയാഴ്ചപോലെ തന്നെ മാംസവർജ്ജനത്തിന്റെ ദിവസമാണ്. പള്ളികൾക്ക് മാതാവിന്റെ പേരു കൊടുക്കുവാൻ മാർ തോമാ നസ്രാണികൾക്ക് പ്രത്യേക്ത താത്പര്യമുണ്ടായിരുന്നു. 15 നോമ്പും 8 നോമ്പും നോക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.

നമ്മുടെ മാതൃഭക്തി നമ്മുടെ ലിറ്റർജിക്കൻ ചൈനത്യത്തോടൂ ചേരുന്നതാവണം. എല്ലാ ഭക്താഭ്യാസവും അങ്ങനെ തന്നെയാവണം അതാണ് സഭയുടെ പ്രബോധനം. ഇന്നത്തെ നിലയിൽ ഡൊമിനിക്കൻ റോസറി അങ്ങനെയല്ല.  ഇതാണ് എന്റെ ആവർത്തിച്ചുള്ള പോസ്റ്റുകളുടെയെല്ലാം അടിസ്ഥാന ആശയം.

ഡൊമിനിക്കൻ റോസറിയെക്കാൾ പുരാതനവും ബൈസന്റൈൻ സഭകൾ ഉപയോഗിയ്ക്കുന്നതുമായ ജപമാലയാണ് “ദൈവമാതാവിന്റെ നിയമം” എന്നറിയപ്പെടുന്ന കൊന്ത. പാശ്ചാത്യ സഭയിൽ ഡൊമിനിക്കൻ റോസറി ഉണ്ടായത് ബൈസന്റൈൻ ജപമാലയിൽ നിന്നാണെന്നു പറയുന്നവരുണ്ട്.

ബൈസന്റൈൻ സഭയുടെ ആരാധനാക്രമ ചൈതന്യവുമായി ചേർന്നു കിടക്കുന്ന രീതിയിലാണ് ബൈസന്റൈൻ കൊന്ത ക്രമീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ത്രസാഗിയോനും (പരിപാവനനാം സർവ്വേശാ) ജറീക്കോ പ്രാർത്ഥനയും ഇതിൽ ആവർത്തിയ്ക്കപ്പെടുന്നുണ്ട്. സങ്കീർത്തനവും ഉൾപ്പെടുത്തിയിട്ടൂണ്ട്. നിഖ്യാവിശ്വാസപ്രമാണമാണ് ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ലത്തീൻ സഭയുടെ മാമോദീസാ വിശ്വാസപ്രാണമല്ല അവർ ചൊല്ലുന്നത്. രഹസ്യങ്ങളുടെ ധ്യാനത്തോടൊപ്പം ആരാധനാക്രമ ഗീതങ്ങൾ ആലപിയ്ക്കുകയും ചെയ്യുന്നു.

ഇതിലെ രഹസ്യങ്ങൾ ഡൊമിനിക്കൻ റോസറിയിൽ നിന്നു വ്യത്യസ്തമാണ്.  “ദൈവമാതാവിന്റെ നിയമ” ത്തിലെ രഹസ്യങ്ങൾ താഴെച്ചേർക്കുന്നു.
1.  മർത്ത് മറിയത്തിന്റെ ജനനം
2.  മാതാവിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നത്.
3.  മംഗലവാർത്ത
4.  സന്ദർശനം
5.  മിശിഹായുടെ ജനനം
6.  ഈശോയെ ദേവായലത്തിൽ കാഴ്ച വയ്ക്കുന്നത്
7.  ഈജിപ്തിലേയ്ക്ക് പോവുന്നത്
8.  ഈശോയെ കാണാതാവുന്നത്
9.  കാനായിലെ കല്യാണം
10. മാതാവ് കുരിശിൻ ചുവട്ടിൽ
11. കർത്താവിന്റെ ഉയർപ്പ്
12. കർത്താവ് സ്വർഗ്ഗത്തിൽ കരേറിയത്
13.  പന്തക്കുസ്താ
14. മാതാവിന്റെ വാങ്ങിപ്പ്
15. സ്വർഗ്ഗരാജ്ഞിയായി മുടിധരിപ്പിക്കുന്നത്

ബൈസന്റൈൻ കത്തോലിയ്ക്കാ സഭയും, ഗ്രീക്ക് റഷ്യൻ ബൈസന്റൈൻ ഓർത്തോഡോക്സ് സഭകളും “ദൈവമാതാവിന്റെ നിയമം” എന്നറിയപ്പെടുന്ന ബൈസന്റൈൻ കൊന്തയണ് ഉപയോഗിയ്ക്കുന്നത്.

No comments:

Post a Comment